2021 ഒക്‌ടോബർ 3, ഞായറാഴ്‌ച

സംസ്ഥാനത്തു എല്ലാ കോളേജുകളും ട്രെയിനിങ് സ്ഥാപനങ്ങളും പൂർണമായി തുറക്കുന്നു

 



സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റു പരിശീലന സ്ഥാപനങ്ങളിലെ ക്ലാസ്സുകളും ഒക്ടോബർ 18 മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. ആയതിനാൽ വിദ്യാർത്ഥികളും അധ്യാപകരും കോളേജ് ജീവനക്കാരും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

കൂടാതെ നവംബർ ഒന്നുമുതൽ ആയിരിക്കും പ്രീമെട്രിക് ഹോസ്റ്റലുകളിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും മാതൃകയിലുള്ള മറ്റ് സ്കൂളുകളും തുറന്നു പ്രവർത്തിക്കുന്നത്. ഇങ്ങനെ മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ജീവനക്കാരെ ഉൾപ്പെടുത്തുന്നത് പ്രകാരമാണ്

സംസ്ഥാനത്തിനകത്ത് തന്നെയുള്ള വിവിധ സ്ഥാപനങ്ങൾ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനേഷൻ മതിയെന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല എന്നുള്ള കാര്യവും അവലോകനയോഗത്തിൽ തീരുമാനിക്കുകയുണ്ടായി.

0 comments: