2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

പ്രോജക്‌ട് അസിസ്​റ്റന്റ് ഒഴിവിലേക്ക് അവസരം. ഉടൻ അപേക്ഷിക്കാം ;

                                  


പ്രോജക്‌ട് അസിസ്​റ്റന്റ് ഒഴിവിലേക്ക് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചു.

അവസരം ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് . 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടിസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് / അംഗീകൃത ഡിഗ്രിയും 1 വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ ആണ് യോഗ്യത. 30 വയസ് വരെയാണ് പ്രായപരിധി. സര്‍ട്ടിഫിക്ക​റ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ, ബയോഡാ​റ്റാ എന്നിവ സഹിതം നവംബര്‍ 1ന് മുമ്പായി അപേക്ഷ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

0 comments: