
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി
നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒന്നര വർഷത്തിനു ശേഷം കുട്ടികൾ സ്കൂളിലേക്ക്; പ്രത്യേക സ്കൂൾ പാഠ്യപദ്ധതിയുടെ കരട് തയാറായി
നവംബർ ഒന്നിനു സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ മാനസികമായി പഠനത്തിനു തയാറാക്കാനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പാഠ്യപദ്ധതിയുടെ കരട് തയാറായി. ജില്ലകളിൽ തയാറാക്കിയ പാഠ്യപദ്ധതി നാളെ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച് അന്തിമമാക്കും. ഈ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ ഒന്നാം തീയതിക്കു മുൻപ് എല്ലാ അധ്യാപകർക്കും പരിശീലനം നൽകും.
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ്: രണ്ടാം അലോട്മെന്റ് നീളാൻ സാധ്യത
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം കൂടി നീളാൻ സാധ്യത. എൻജിനീയറിങ് പ്രവേശനത്തിനുള്ള സമയ ക്രമം നീട്ടി നൽകുമെന്ന് എഐസിടിഇ അധികൃതർ സൂചിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനം നീളുന്നതു വിദ്യാർഥികളെ ആശങ്കയിലാക്കി.ഒന്നാം അലോട്മെന്റ് ലഭിച്ചവർക്കു ഫീസ് അടയ്ക്കുന്നതിനും രണ്ടാം അലോട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുമുള്ള സമയം ഇന്നലെ മൂന്നു മണി വരെ നീട്ടി നൽകിയിരുന്നു.
10,12 പരീക്ഷ; പ്രചരിക്കുന്ന ടൈംടേബിൾ വ്യാജം, വിശ്വസിക്കരുത്, വിശദ ടൈംടേബിളുമായി സിബിഎസ്ഇ.
പരീക്ഷകൾ നവംബർ 15ന് ആരംഭിക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന ടൈംടേബിൾ വ്യാജമാണെന്നും വിദ്യാർഥികൾ .ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണു ആദ്യ ടേം പരീക്ഷയുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്.സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. മേജർ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10–ാം ക്ലാസിന്റെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12–ാം ക്ലാസിന്റേത് 16നും ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മഴക്കെടുതി: ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റാൻ തീരുമാനം
സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാലും പലയിടത്തും മഴക്കെടുതി രൂക്ഷമായതിനാലും ഒക്ടോബർ 20നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി കേരള ആരോഗ്യ സർവകലാശാല അറിയിച്ചു.
സ്‌കോൾ കേരള: കോഷൻ ഡെപ്പോസിറ്റ് രസീത് സമർപ്പിക്കണം
സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച വിദ്യാർഥികൾ കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിന് രസീത് സമർപ്പിക്കണം. www.scolekerala.org യിൽ നിന്നും യൂസർ ഐ.ഡി, പാസ്‌വേഡ് ഉപയോഗിച്ച് രസീത് പ്രന്റെടുത്ത് വിവരങ്ങളും വിദ്യാർഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാർഥി/ രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് സഹിതം രസീത് സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ- ചാർജ്ജ് അറിയിച്ചു.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജനുവരി 9ന് നടക്കും. പ്രോസ്‌പെക്ടസും സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് വൈകിട്ട് 5നകം പൂർത്തിയാക്കണം.
ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ വീട്ടിലിരുന്ന് എഴുതാം
കൊവിഡിന്റെ പശ്ചാത്തത്തിൽ ആദ്യമായി ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഓൺലൈനായി നടത്തുന്നു. സി.ബി.എസ്.ഇ ബോർഡിന് സമാനമായി സി.ഐ.എസ്.സി.ഇ യും രണ്ട് ടേമുകളിലായി പരീക്ഷകൾ നടത്തും. ആദ്യ ടേം പരീക്ഷ നവംബറിലാണ്.വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷകൾ എഴുതാം. എന്നാൽ ഇതിനുള്ള സൗകര്യമില്ലാത്തവർക്ക് സ്കൂളുകളിൽ ക്രമീകരണം നടത്തും.
ഐസറിലെ ഡ്യുവൽ ഡിഗ്രി കോഴ്സുകൾ: രജിസ്ട്രേഷൻ നാളെ ആരംഭിക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലേക്കുള്ള (ഐസർ) ബിരുദ കോഴ്സുകളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഐസറിന്റെ ഔദ്യോഗിക വെബ്സൈറ്റായ iiseradmission.in സന്ദർശിച്ച് അപേക്ഷിക്കാം. ബി.എസ്- എം.എസ് ഡ്യുവൽ ഡിഗ്രി കോഴ്സുകളാണ് ഐസറിലുള്ളത്.
സൈനിക സ്‌കൂളില്‍ പഠിക്കണോ?, ആറാം ക്ലാസിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കുകയാണ് സൈനിക സ്‌കൂളിന്റെ ലക്ഷ്യം. ആറാം ക്ലാസിലേക്കും ഒന്‍പതാം ക്ലാസിലേക്കുമാണ് പ്രവേശനം. ആറാം ക്ലാസിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.സി.ബി.എസ്.ഇ. സിലബസില്‍ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ കായികവും മാനസിക വികാസത്തിനുമുള്ള പരിശീലനം നല്‍കുന്നു.
ക്ഷേമനിധി: വിദ്യാഭ്യാസ ഗ്രാന്റ്
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ 2021 ഡിസംബര്‍ 20-ന് മുമ്ബ് www.labourwelfarefun.din എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിങ്; കിലെയില്‍ ആദ്യ റഗുലര്‍ ബാച്ച് ഉദ്‌ഘാടനംചെയ്‌തു
സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സാധ്യമാക്കാന്‍ സ്ഥാപിച്ച കിലെ സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആദ്യ റഗുലര്‍ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ ഉന്നത ഉദ്യോഗങ്ങളില്‍ കേരളത്തിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പ്രാതിനിധ്യം തീരെ കുറവായ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയില്‍ കിലെയുടെ കീഴില്‍ ഒരു കോച്ചിംഗ് സെന്റര്‍ തുടങ്ങുകയെന്ന ആശയം ഉദിച്ചത്.
മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
മഴക്കെടുതി കാരണം മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒക്ടോബര്‍ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി
കണ്ണൂർ സർവകലാശാല 20 മുതൽ 23 വരെ നടത്താനിരുന്ന പ്രായോഗിക പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
വിക്ടേഴ്സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല; പകരം പുന:സംപ്രേഷണം
മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ ( ഒക്ടോബർ 20 ) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും.
യൂണിവേഴ്സിറ്റി വാർത്തകൾ
കേരള സര്‍വകലാശാല
പരീക്ഷ മാറ്റി
കേരളസര്‍വകലാശാല 20/10/2021 മുതല്‍ 23/10/2021 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും(Theory, Practical & Entrance) മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
കണ്ണൂർ സർവകലാശാല
പരീക്ഷകൾ മാറ്റിവച്ചു
കണ്ണൂർ സർവകലാശാല 20.10.2021 മുതൽ 22.10.2021 വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും (പ്രായോഗിക പരീക്ഷകൾ ഉൾപ്പടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രവേശനം
പി.ജി രണ്ടാം അലോട്മെന്റിന് ശേഷം താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾ മൂന്നാം അലോട്മെന്റിൽ ഹയർ ഓപ്ഷനുകളിലേക്ക് മാറിയിട്ടില്ലെങ്കിൽ അതത് കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. കൂടാതെ മൂന്നാം അലോട്മെന്റ് ലഭിച്ചവരും അലോട്ട്മെന്റ് ലഭിച്ചിരിക്കുന്ന കോളേജിൽ സ്ഥിരപ്രവേശനമാണ് നേടേണ്ടത്. കോളേജുകളിൽ പ്രവേശനം നേടാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്.
0 comments: