2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വര്‍ധിപ്പിക്കാന്‍ തീരുമാനം

                                  

.

ഡിസംബര്‍ ഒന്ന് മുതല്‍ ഒരു രൂപയായിരുന്ന തീപ്പെട്ടി വില രണ്ട് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്ന ഇന്ധന വില തീപ്പെട്ടി വില കൂട്ടാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പ്രതിപാതിക്കുന്നത് .

2007ലാണ് നേരത്തെ 50 പൈസയായിരുന്ന വില ഒരു രൂപയാക്കി ഉയർത്തിയത് . വില 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത് 1995-ലാണ്. തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില കൂടിയിട്ടുണ്ട് . ശിവകാശിയില്‍ നടന്ന 'ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ചസ്' യോഗത്തില്‍ എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് തീരുമാനത്തിൽ എത്തിയത്.

0 comments: