പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് : അപേക്ഷ നാളെ
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് നാളെ അപേക്ഷ ക്ഷണിക്കും. കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പൂർത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിക്കുക. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ അന്തിമ തീരുമാനവും വരും ദിവസങ്ങളിലുണ്ടാകും.
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകരുടെ എണ്ണം പരിശോധിച്ച് പുതിയ ബാച്ച്, സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിശോധിച്ച് പുതിയ ബാച്ചുകളും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് ആനുപാതികമായി സീറ്റ് വര്‍ദ്ധിപ്പിക്കാത്ത ജില്ലകളില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികവർഗ്ഗ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ്; പദ്ധതിക്ക് തുടക്കം
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.
എന്‍ജിനീയറിങ് പ്രവേശനം: നവംബര്‍ 25 വരെ നീട്ടി, രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം ഇന്ന് അവസാനിക്കും.
സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ നവംബര്‍ 25 വരെ നീട്ടി. നിലവില്‍ രണ്ട് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ പ്രവേശനനടപടിയില് മൂന്നാം അലോട്ട്മെന്റും ബാക്കി സീറ്റുകളിലേക്ക് മോപ് അപ് കൗണ്‍സലിങ്ങും നടത്തും. നിലവില്‍ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥിപ്രവേശനം ഇന്ന് അവസാനിക്കും.രണ്ട് അലോട്ട്മെന്റിന് ശേഷവും ഒട്ടേറെ എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
മെഡിക്കൽ പിജി കൗൺസലിങ്: റജിസ്ട്രേഷൻ ഇന്നു മുതൽ
അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, പിജി ഡിഎൻബി – 2021ലെ പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ്ങിനുള്ള റജിസ്ട്രേഷൻ ഇന്നു മുതൽ 29ന് ഉച്ചയ്ക്കു 12 വരെ.കൗൺസലിങ് 26 മുതൽ 29നു രാത്രി 11.55 വരെ. 29ന് ഉച്ചകഴിഞ്ഞ് 3 വരെ പണമടയ്ക്കാം. നവംബർ 3നു ഫലം വരും.
കേരള, കാലിക്കറ്റ് വിദൂരപഠന കോഴ്സുകൾക്ക് അനുമതി
ബിരുദ, പിജി തലങ്ങളിലായി ഈവർഷം കാലിക്കറ്റ് സർവകലാശാലയുടെ 24 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും കേരള സർവകലാശാലയുടെ 20 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും യുജിസിയുടെ അനുമതി ലഭിച്ചു.
നിഫ്റ്റെം തഞ്ചാവൂരില്‍ ഫുഡ് പ്രോസസിങ്ങില്‍ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി അവസരം
ഫുഡ് ടെക്നോളജി (Food Technology) പഠിക്കാന്‍ തഞ്ചാവൂരിലെ (Thanjavur) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്റില്‍ ( National Institute Of Food Technology Entrepreneurship And Management - NIFTEM) മികച്ച അവസരം.ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങള്‍ക്ക് admission@iifpt.edu.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
സിവില്‍ സര്‍വീസ് പരിശീലന സ്കോളര്‍ഷിപ്പ്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഇന്‍സൈറ്റ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു.31 ന് നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും www.stepias.com ല്‍ അപേക്ഷിക്കാം. . അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7306865409.
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു
ബിരുദ വിദ്യർത്ഥികൾക്കും പ്രൊഫഷണല് കോളേജ് ക്ലാസുകള് ആരംഭിക്കുന്ന സാഹചര്യത്തില് കോവിഡ് വാക്സിനേഷന് വിദ്യർത്ഥികൾക്കും നിർബന്ധമാക്കിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. അദ്ധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കു വാക്സിന് നിർബന്ധമാണെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ തള്ളിയത്.
സെബിയില്‍ ഇന്റേണ്‍ഷിപ്പ് ; സ്‌റ്റൈപ്പന്‍ഡ് 35,000 മുതല്‍ 45,000 രൂപ വരെ
പ്രായോഗിക പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് ഗവേഷണ അധിഷ്ഠിതമായ രചന നടത്തി, സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, ഉള്ളടക്ക രചനാനൈപുണികള്‍ എന്നിവയിലെ അറിവ് മെച്ചപ്പെടുത്താന്‍ ബിരുദാനന്തര ബിരുദധാരികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അവസരമൊരുക്കുന്നു. സെബിയുടെ മുംബൈയിലെ കേന്ദ്ര ഓഫീസിലാണ് ഫിനാന്‍ഷ്യല്‍ കണ്ടന്റ് റൈറ്റിങ്ങില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുള്ളത്.നിയമനതീയതിമുതല്‍ 12 മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 35,000 രൂപ മുതല്‍ 45,000 രൂപവരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷാമാതൃക www.sebi.gov.in ല്‍ ലഭിക്കും. പൂര്‍ത്തിയാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 30നകം സെബിയില്‍ ലഭിച്ചിരിക്കണം.
0 comments: