പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് നോട്ടിഫിക്കേഷൻ നാളെ പ്രസിദ്ധീകരിച്ചേക്കും.ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ http://hscap.kerala.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക, കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പൂർത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിക്കുക. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ അന്തിമ തീരുമാനവും വരും ദിവസങ്ങളിലുണ്ടാകും.
പ്ലസ് വണ്‍ പ്രവേശനം: അപേക്ഷകരുടെ എണ്ണം പരിശോധിച്ച് പുതിയ ബാച്ച്, സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിശോധിച്ച് പുതിയ ബാച്ചുകളും അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് ആനുപാതികമായി സീറ്റ് വര്‍ദ്ധിപ്പിക്കാത്ത ജില്ലകളില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
0 comments: