2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: നവംബർ 9 മുതൽ സ്വകാര്യ ബസ് പണിമുടക്കിലേക്ക്

                                     


സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അടുത്ത ആഴ്ച മുതല്‍ നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് അനിശ്ചിത കാല പണിമുടക്കിലേയ്‌ക്ക്.

ബസ് ഉടമകളുടെ പ്രധാന ആവശ്യം മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് . ഇക്കാര്യം സാധ്യമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന വിവിധ നികുതികളില്‍ ഇളവ് നല്‍കണമെന്നാണ് ഉടമകളുടെ സംഘടനകള്‍ മുന്നോട്ടു വച്ചതു .

കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സഹായിക്കുന്നതിനായി ഉത്തേജക പാക്കേജുകള്‍ ഒന്നും തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതില്‍ ബസ് ഉടമകള്‍ വളരെയേറെ നിരാശയിലാണ്.

ഇവര്‍ വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കണെന്നുള്ള ആവശ്യവും ഉന്നയിക്കുന്നുണ്ട്.സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടിയതിനാല്‍ പല ബസുകളും നിശ്ചിത സമയങ്ങളില്‍ മെക്കാനിക്കല്‍ സര്‍വ്വീസുകളും നടത്തുന്നില്ല. ഇതിനു പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയും കൂടിയിട്ടുണ്ട് .

ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി .

0 comments: