
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്കാംപ്ലസ് വണ്‍ സപ്ലിമെന്ററി അലോട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. ഇന്ന് രാവിലെ 10 മണി മുതല്‍ ഒക്ടോബര്‍ 28ന് വൈകിട്ട് അഞ്ച് മണിവരെയാണ് അപേക്ഷകള്‍ നല്‍കാനാവുക. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷനല്‍കാന്‍കഴിയാതിരുന്നവര്‍ക്കുമാണ്അവസരമുള്ളത്.അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിശദ നിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കും.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം തുടങ്ങി
ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രം സുപ്രീംകോടതിയില്‍: മെഡി. പി.ജി കൗണ്‍സലിംഗ് സംവരണവിധിക്ക് ശേഷം
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് (നീറ്റ്) ഒ.ബി.സി, സാമ്ബത്തിക സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഉത്തരവാകുന്നത് വരെ ഈ അദ്ധ്യയന വര്‍ഷത്തെ പി.ജി. കോഴ്സുകള്‍ക്കുള്ള പ്രവേശന കൗണ്‍സലിംഗ് നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ് , എന്‍ജിനീയറിങ് അലോട്ട്‌മെന്റിന് ഒരു മാസം കൂടി സാവകാശം
എന്‍ജിനീയറിങ് അലോട്ട്‌മെന്റിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടാന്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് (എ.ഐ.സി.ടി.ഇ) സുപ്രീംകോടതി അനുമതി. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ഇപ്രൂവ്‌മെന്റ് മാര്‍ക്കുകൂടി പരിഗണിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക തടസം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജിയിലാണു കലണ്ടര്‍ കാലാവധി നീട്ടാന്‍ എ.ഐ.സി.ടി.ഇക്ക് അനുമതി ലഭിച്ചത്. ഒക്‌ടോബര്‍ ഒന്നിനു പ്രവേശനം തുടങ്ങി ഇന്നു പൂര്‍ത്തിയാക്കാനാണു നേരത്തേ നിശ്‌ചയിച്ചിരുന്നത്.
കീം അലോട്ട്‌മെന്റ്: 28 മുതല്‍ കോളേജില്‍ പ്രവേശനം നേടണം
സംസ്ഥാനത്ത് സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോളേജുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ 28 മുതല്‍ കോളേജില്‍ പ്രവേശനം നേടണം. നവംബര്‍ രണ്ടിന് വൈകിട്ട് നാലുവരെയാണ് പ്രവേശനം. സര്‍ക്കാര്‍ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോളേജുകളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ 30 വരെ പ്രവേശനം നേടാം.ഫോണ്‍: 0471 2525300.
സ്‌പോർട്‌സ് ക്വാട്ട പ്രവേശനം 28ന്
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഈ മാസം 28ന് രാവിലെ 11ന് കോളേജ് കാര്യാലയത്തിൽ നടക്കും. അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. അഡ്മിഷന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ 27 മുതൽ
2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും.അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തേണ്ടതാണ്.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഡിസംബർ 20 ന് മുമ്പ് www.labourwelfarefund.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പി ജി ഡിപ്ലോമ കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി ജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുകൾ ഉണ്ട്.ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിക്ക് 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ, 1000 രൂപ അപ്ലിക്കേഷൻ ഫീസ് കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയതിന്റെ രസീത് സഹിതം, വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് (കെഎസ്‌ഐഡി വെബ്‌സൈറ്റിൽ ലഭ്യമാണ്) ഈ മാസം 29 നു വൈകിട്ട് മൂന്നിന് മുൻപായി അപേക്ഷിക്കണം. 30 നു ഓൺലൈൻ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in സന്ദർശിക്കുക.
ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ് ആരംഭിക്കുന്നു.
വിജയകരമായി ഭാഷ പഠനം പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് N 5 ജാപ്പനീസ് ഭാഷ പ്രാവീണ പരീക്ഷ എഴുതുവാനുളള പ്രാപ്തി ലഭിക്കുന്നതാണ്. താല്പര്യമുളളവർക്ക് നവംബർ 13ന് മുൻപായി ഓൺലൈൻ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് (10,000+GST) കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org സന്ദർശിക്കുകയോ 0471-2307733, 8547005050 ബന്ധപ്പെടുക.
സീറ്റൊഴിവ് അപേക്ഷിക്കാം
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ. (യോഗ്യത: ഡിഗ്രി), ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍ ( ഡി.സി.എ.എസ്- യോഗ്യത: പ്ലസ് ടു), പാസായവര്‍ക്കുള്ള ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ. യോഗ്യത: എസ്.എസ്.എല്‍.സി.) എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. എസ്.സി, എസ്.ടി., ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 0481 2534820, 9495850898.
മലപ്പുറം ഗവ. കോളജില്‍ സീറ്റുകള്‍ ഒഴിവ്
സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി എ അറബിക്, ബി എ ഉറുദു, ബി എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ബിഎ അറബിക്കില്‍ ഈഴവ, എല്‍സിഇഡബ്ല്യുഎസ്, ഒബിഎച്ച് എന്നീ വിഭാഗക്കാര്‍ക്കും ബിഎ ഉറുദുവിന്ഒബിഎക്‌സ്, ഇഡബ്ല്യുഎസ്, ഈഴവ എന്നിവര്‍ക്കും ബി എ ഇസ്‌ലാമിക് ഹിസ്റ്ററിക്ക് ഇഡബ്ല്യുഎസ് തുടങ്ങിയ സംവരണ വിഭാഗത്തിനുമാണ് അവസരം. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓഫിസില്‍ ഹാജരാകണം.
സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കി; കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഗതാഗത മന്ത്രി
കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രൊട്ടോകോള്‍ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ ഇറങ്ങും. സ്കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഡബ്ല്യൂഎസ് യങ് ബില്‍ഡേഴ്സ് ചലഞ്ച് പ്രഖ്യാപിച്ചു
ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്ബ്യൂട്ടര്‍ സയന്‍സ്, ക്ലൗഡ് കമ്ബ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്നിവ മനസ്സിലാക്കാനും പഠിക്കാനും അവസരമൊരുക്കുന്ന സംരംഭമായ എഡബ്ല്യൂഎസ് യങ് ബില്‍ഡേഴ്സ് ചലഞ്ച് ആമസോണ്‍ വെബ് സര്‍വീസസ് (AWS) പ്രഖ്യാപിച്ചു.ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്ലൗഡ് കമ്ബ്യൂട്ടിംഗ്, എഐ എന്നിവയെകുറിച്ചുള്ള ധാരണയും പഠനവും പ്രപ്തമാക്കുന്നതിലൂടെ വരുന്ന തലമുറയ്ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ ശാസ്ത്രീയമായ കഴിവ് വികസിപ്പിക്കാന്‍ സഹായിക്കുന്നതിന്, ഡിസൈനിലും കമ്ബ്യൂട്ടേഷണല്‍ തിങ്കിംഗിലും പ്രചോദിപ്പിക്കുന്നതിനായുള്ള സംരംഭമാണ് എഡബ്ല്യൂഎസ് യങ് ബില്‍ഡേഴ്സ് ചലഞ്ച്.
കേരള - കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദം, പി.ജി
കേരള കേന്ദ്രസര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 12 കേന്ദ്ര സര്‍വകലാശാലകളിലെ യു.ജി./പി.ജി. പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യുസി.ഇ.ടി.) 2021 സ്‌കോര്‍ പരിഗണിച്ചായിരിക്കും പ്രവേശനം. ഈ പരീക്ഷയിലെ സ്‌കോര്‍ കാര്‍ഡ്
https://cucet.nta.nic.in ല്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, ഫീസ് ഘടന തുടങ്ങിയവ
https://www.cukerala.ac.in ലെ അഡ്മിഷന്‍ ലിങ്കില്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പ്രോസ്‌പെക്ടസില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ രണ്ടിനകം
https://www.cukerala.ac.in ലെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്യണം.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആന്‍ഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആന്‍ഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വേര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകള്‍.അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി.
ksg.ketlron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍:
8590605260, 04712325154.
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
സംസ്ഥാനത്തെ നൂതന വികസന ആവശ്യകതകള്‍ ഫലപ്രദമായി നേരിടാന്‍ ആവിഷ്‌കരിച്ച ‘ചീഫ് മിനിസ്റ്റേഴ്‌സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്‌സ്’ പദ്ധതിയിലേക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷമാണ് കാലാവധി. വേണ്ടിവന്നാല്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാം. പ്രതിമാസം 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ലഭിക്കാം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം
www.kshec.kerala.gov.in വഴി .
പ്ലസ് വൺ: 4 ജില്ലകളിൽ അധികബാച്ച്, സീറ്റ് കിട്ടാതെ ഏറ്റവുമധികം പേർ മലപ്പുറത്ത്
പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം രൂക്ഷമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ബാച്ചുകളിലെ കുട്ടികളുടെ എണ്ണം 50ൽ നിന്ന് 60 ആക്കിയിട്ടുണ്ട്. ഇനി 5 സീറ്റുകൾ കൂടി വർധിപ്പിച്ചാലും കുട്ടികൾക്ക് സീറ്റുകൾ ഉറപ്പിക്കാനാകില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പുറത്തു നിൽക്കുന്നത്. സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ നൽകുന്ന കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
നുവാൽസിൽ പിഎച്ച്.ഡി;ഒക്ടോബർ 30 വരെ അപേക്ഷിക്കാം
ദേശീയ നിയമ സർവകലാശാലയായ കൊച്ചി നുവാൽസിൽ (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) ഫുൾ ടൈം/പാർട്ട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. 55 ശതമാനം മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ എൽഎൽ.എം. വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മതി. യു.ജി.സി. നെറ്റ് ഇല്ലാത്തവർക്ക് പ്രവേശന പരീക്ഷയുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.nuals.ac.in ഫോണ്‍: 9446899006.
കുസാറ്റ്: സ്പോട്ട് അഡ്മിഷന്‍
കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫഷറീസില്‍ എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആന്റ് ട്രേഡ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29-ന് രാവിലെ പത്തിന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്:
https://admissions.cusat.ac.in ഫോണ്‍:
0484-2354711
കുസാറ്റ് സ്പോട്ട് അഡ്മിഷന്‍
കൊച്ചി: കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പില്‍ എം. ടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29-ന് രാവിലെ 10.00 മണിക്ക് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:
0484-2862321 വെബ്‌സൈറ്റ്:
https://admissions.cusat.ac.in
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 29 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ഒക്‌ടോബര്‍ 28, നവംബര്‍ 1, 3 തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ നവംബര്‍ 15 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ നവംബര്‍ 29 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) & ബി.എസ്‌സി. (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ ഇന്റഗ്രേറ്റഡ് ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 27, 28, 29 തീയതികളില്‍ (ഇ.ജെ.ത – പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം
കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഹിന്ദി, മ്യൂസിക്, രണ്ടാം വര്‍ഷ എം.എ.ഫിലോസഫി, അറബിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരീക്ഷാര്‍ത്ഥികള്‍ പാളയം സര്‍വകലാശാല ഓഫീസിലെ സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.
വിദൂരവിദ്യാഭ്യാസം സ്റ്റഡി മെറ്റീരിയല്‍സ് കൈപ്പറ്റാം
കേരളസര്‍വകലാശാലയുടെ മൂന്നും നാലും സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ 2019 അഡ്മിഷന്‍ സ്റ്റഡി മെറ്റീരിയലുകള്‍ ഒക്‌ടോബര്‍ 27, 28 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.
വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 4 മാസം, കോഴ്‌സ്ഫീസ്: 5,000/-, അപേക്ഷാഫീസ്: 100/-, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ കോഴ്‌സ്, യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, കോഴ്‌സ്ഫീസ്: 15,000/-, അപേക്ഷാഫീസ്: 100/-, ക്ലാസുകള്‍: തിങ്കള്‍ മുതല്‍ വെളളി വരെ (വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ).
ബിരുദ പ്രവേശനം 2021 ഒന്നാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 1st സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.
മഹാത്മാഗാന്ധി സർവകലാശാല
സ്‌പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫൈനാൻഷ്യൽ റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 29ന് രാവിലെ 10ന് നടക്കും.
പരീക്ഷഫലം
2021 മാർച്ചിൽ നടന്ന അവസാന വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (റഗുലർ, സപ്ലിമെന്ററി), എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (റഗുലർ) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് മൈക്രോ ബയോളജി റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൗജന്യ പരിശീലനം
മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം.
പരീക്ഷഫലം
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസ്നസ് സ്റ്റഡീസ് 2020 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ – റീ അപ്പിയറൻസ് (മാനേജ്മെന്റ് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2020 നവമ്പറിൽ നടത്തിയ എം.എസ് സി – ബയോടെക്നോളജി (സി.എസ്.എസ്) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എം.സി. എ (2019 – അഡ്മിഷൻ – റഗുലർ/2018, 2017 അഡ്മിഷൻ – സപ്ലിമെൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവമ്പർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. കൂടുതൽ വിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ബി.എഡ് പ്രവേശനം
2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് 27.10.2021 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 28.10.2021 മുതൽ 02.11.2021 വരെ നടത്തുന്നതായിരിക്കും.
ബി എഡ് പ്രവേശനം : ഡിപ്പാർട്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ അവസരം
ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഡിപ്പാർട്മെന്റ് ക്വാട്ട യിൽ അപേക്ഷിക്കാൻ താല്പര്യപെടുന്നവർ 27.10.2021 05:00 PM വരെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനായി താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഹെല്പ് ലൈൻ നമ്പർ:0497 2715261,7356948230
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്.
0 comments: