നവംബര്‍ 25 വരെ സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ നീട്ടി.നിലവില്‍ രണ്ട് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ പ്രവേശന നടപടിയില്‍ മൂന്നാം
അലോട്ട്മെന്റും ബാക്കി സീറ്റുകളിലേക്ക് മോപ് അപ് കൗണ്‍സലിങ്ങും നടത്തും. നിലവില്‍ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥിപ്രവേശനം ഇന്ന് തീരും .
ഒട്ടേറെ എന്‍ജിനീയറിങ് സീറ്റുകള്‍ രണ്ട് അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞുകിടക്കുകയാണ്. ഒക്ടോബര്‍ 27നാണ് ഐഐടി, എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് ആദ്യ അലോട്മെന്റ് . ഇതിനു ശേഷം സീറ്റുകളില്‍ ഒഴിവുണ്ടാകാന്‍ സാധ്യത പരിഗണിച്ചാണ് പ്രവേശന തിയതി നീട്ടി വച്ചത് . തുടര്‍ന്നുള്ള അലോട്ട്മെന്റ് നടപടികള്‍ പ്രവേശനപരീക്ഷ കമീഷണറേറ്റ് വൈകാതെ പ്രസിദ്ധീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ ബിടെക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി സമയം ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എഐസിടിഇ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് പ്രത്യേകാനുമതി ഹര്‍ജി കൊടുത്തിരിക്കുന്നത്.
0 comments: