സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രസൗജന്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം കൊടുത്തു .
ബസ് ജീവനക്കാര്‍ ഇന്ധന വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ യാത്രസൗജന്യം കൊടുക്കാതിരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് എറണാകുളം എസ്.ആര്‍.വി സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിക്കുവേണ്ടി പ്രസിഡന്‍റ് രാജു വാഴക്കാല മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം തയാറാക്കി കൊടുത്തത് . സ്കൂള്‍ തുറക്കുംമുമ്പ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. കോവിഡ് സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ മറവില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളില്‍നിന്ന് മുഴുവന്‍ തുക ഈടാക്കുകയാണെന്നും പരീക്ഷകള്‍ക്കും മറ്റും സ്കൂളില്‍ പോയവരില്‍നിന്ന് ഇത്തരത്തില്‍ തുക വാങ്ങിയെന്നും നിവേദനത്തില്‍ വ്യക്തമായി പ്രതിപാതിക്കുന്നു .
0 comments: