2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ഹയർസെക്കൻഡറി ഏകജാലക പ്രവേശന സപ്ലിമെന്ററി അലോട്ട്മെന്റുകൾക്കുള്ള അപേക്ഷ ആരംഭിച്ചു

                                    


മുഖ്യ അലോട്ട്മെന്റ് അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റ് 2021 ഒക്ടോബർ 26 രാവിലെ 10 മണി മുതൽ അപേക്ഷിക്കാവുന്നതാണ് സപ്ലിമെന്ററി അലോട്ട്മെന്റ് വേക്കൻസിയും മറ്റു വിശദ നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "click for higher secondary admission" എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ആണ്.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടികഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശത്തിന് ഹാജരാകാത്ത വർക്കും (നോൺ ജോയിനിങ് ആയവർ )ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൾ സർട്ടിഫിക്കറ്റ് (റ്റി സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കുകയില്ല.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകർക്കും അപേക്ഷ വിവരങ്ങൾ പരിശോധിക്കുന്നതിനും ഓപ്ഷനുകൾ ഉൾപ്പെടെ അപേക്ഷയിലെ വിവരങ്ങൾ ഒഴികെയുള്ള ഏത് വിവരവും തിരുത്തൽ വരുത്തുന്നതിന് അവസരം അനുവദിച്ചിരുന്നെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടത് കൊണ്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സപ്ലൈമെന്ററി ആലോട്മെന്റിന്നായി 2021ഒക്ടോബർ 26ന് രാവിലെ 10 മണി മുതൽ ഒക്ടോബർ 28 ന് വൈകിട്ട് 5 മണിവരെ പുതുക്കൽ / പുതിയ അപേക്ഷ ഫാറം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ്പ് ഡെസ്ക് ലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങളും കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

0 comments: