2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

whatsapp ഉപയോഗിക്കുന്നവർക് മുട്ടൻ പണി വരുന്നു :20 ലക്ഷത്തോളം അക്കൗണ്ട് ബാൻ ചെയ്തു ,കാരണം ഇതാണ്

 


ഓഗസ്റ്റ് മാസത്തിൽ മാത്രമായി 20 ലക്ഷം ഇന്ത്യൻ വാട്സ്ആപ്പുകളാണ് ബാൻ ചെയ്തത്. എല്ലാ മാസത്തിലേയും വാട്സാപ്പിലെ കംപ്ലൈന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായുള്ള ഉപയോഗം എതിർക്കുക എന്നതാണ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് വിശദീകരിച്ചത്. നേരത്തെതന്നെ വാട്സ്ആപ്പ് അറിയിച്ചിരുന്നത് വെറും 46 ദിവസത്തിനുള്ളിൽ തന്നെ 30 ലക്ഷത്തോളം അക്കൗണ്ടുകൾ നിർത്തലാക്കി എന്നാണ്. അനാവശ്യമായ ഓൺലൈൻ ഉപയോഗം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന വരെ സുരക്ഷിതമാക്കുന്നത്തിനു കൂടെയാണ് വാട്സ്ആപ്പ് ഈ നടപടി സ്വീകരിച്ചത്.പരാതി റിപ്പോർട്ടുകളും പരാതി ലഭിക്കുന്ന പരാതി ചാനലുകളുടെ വിലയിരുത്തലിലുമാണ് നിയമത്തെ ലംഘിക്കുന്ന അക്കൗണ്ടുകളെ നിർത്തലാക്കാൻ വാട്സ്ആപ്പ് നടപടിയെടുത്തത്. ബൾക്ക് മെസേജുകളുടെ അനാവശ്യ ഉപയോഗമാണ് 20,70,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ നിർത്തലാക്കിയതിനുള്ള പ്രധാന കാരണം. പ്ലാറ്റ്ഫോമിലെ തെറ്റായി പെരുമാറ്റം തടയാൻ വാട്സ്ആപ്പ് ടൂൾസും സ്രോതസ്സും ഉപയോഗിക്കുന്നുണ്ടെന്നു റിപ്പോർട്ടിങ് പേജിൽ വാട്സ്ആപ്പ് പറയുന്നു. അതോടൊപ്പം ഈ മേഖലയിലെ തെറ്റായ പ്രവണത കുറയ്ക്കുന്നതിനുള്ള സ്വയം പ്രതിരോധ നടപടികളും വാട്സ്ആപ്പ് സ്വീകരിച്ചിട്ടുണ്ട്. മൂന്നു മേഖലകളിൽ ആയിട്ടാണ് ഒരു വാട്സ്ആപ്പ് അക്കൗണ്ടിന്റെ അനാവശ്യമായ ഉപയോഗം പരിശോധിക്കുന്നത്.
വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷനും മെസ്സേജും റിപ്പോർട്ടുകളും ബ്ലോക്കുകളും എല്ലാം പരിശോധിച്ചാണ് വാട്സ്ആപ്പ് ബാൻ ചെയ്യാനുള്ള തീരുമാനം വാട്സ്ആപ്പ് എടുക്കുന്നത്. മെസ്സേജ് അയക്കുന്നതും ഒരു സന്ദേശം തന്നെ ഒരുപാട് പേർക്ക് അയയ്ക്കുന്നവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ ലിസ്റ്റും തയ്യാറാക്കുന്നുണ്ട്.വാട്സ്ആപ്പ് ബാൻ കിട്ടാതിരിക്കാൻ ബിസിനസ് ആവശ്യത്തിന് വേണ്ടി വാട്സ്ആപ്പ് ഉപയോഗിക്കാതിരിക്കുക. ബൾക്ക് മെസ്സേജുകൾ ആർക്കും അയക്കാതിരിക്കുക. വാട്സ്ആപ്പ് കോൺടാക്ടുകളുടെ സംരക്ഷണത്തെ തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള വാട്സപ്പിന്റെ പേരിലുള്ള കൂടുതൽ ഫീച്ചറുകൾ ഉള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

അതോടൊപ്പം വാട്സ്ആപ്പ് ഉള്ളവർക്ക് വേഗത്തിൽ അക്കൗണ്ട് ബാലൻസ് അറിയാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി ബാങ്ക് അക്കൗണ്ട് വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്താൽ മതി.ഇന്ത്യയിൽ കഴിഞ്ഞ വർഷം മുതൽ വാട്സ്ആപ്പ് പേയ്മെന്റ് കൾക്കായി അവസരം നൽകിയിരുന്നു. ക്യു ആർ കോഡ് സ്കാൻ വഴി എളുപ്പത്തിൽ പെയ്മെന്റ് നടത്താനുള്ള അവസരവും വാട്സ്ആപ്പ് ഒരുക്കി വരികയാണ്. രണ്ടുകോടിയോളം ഇന്ത്യൻ സ്റ്റോറുകളിൽ ഈ അവസരങ്ങൾ ഉടനെ ലഭ്യമാക്കുന്നതാണ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് വരുന്ന ആഴ്ചകളിൽ തന്നെ തുകയുടെ ചിഹ്നം കാണാൻ സാധിക്കുന്നതാണ്. അതോടൊപ്പം കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പ് ലഭിക്കുന്നതാണ്.

0 comments: