2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന്: വിദ്യാഭ്യാസ മന്ത്രി

 

നമ്മുടെ സംസ്ഥാനത്തെ രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ തുറക്കുന്നതിനു മുൻപായി പരിശീലനം നൽകുന്ന കാര്യം കൂടി പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ശനിയാഴ്ച ചേർന്ന വിവിധ യോഗങ്ങളിലാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പരിഗണിക്കുന്നത്. വിദ്യാർത്ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗവും മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാരുടെയും യോഗവും നടന്നു.
 വിദ്യാർത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും സ്കൂൾ തുറന്നു പ്രവർത്തിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നടപടികൾക്ക് പിന്തുണ  പ്രഖ്യാപിച്ചതായി മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറിയിച്ചു. യോഗത്തിൽ പങ്കെടുത്തത് 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചാണ് മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ നടന്ന ചർച്ചകൾ. ഇതുകൂടാതെ ഡി ഡി ഇ, ആർ ഡി ഡി,എ ഇ എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി. സിനിമ തീയറ്ററുകൾ തുറക്കാനുള്ള അനുമതി തുടങ്ങി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വരുന്നു. അടുത്തതായി ഡിഡിഇ മാർക്ക് വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെയും എയ്ഡഡ് സ്കൂൾ മാനേജർമാരുടെയും യോഗം വിളിച്ചുചേർക്കാനുള്ള നിർദ്ദേശവും നൽകി. ശുചീകരണ പ്രവർത്തനങ്ങൾ ഈ മാസം 20 മുതൽ 30 വരെ നടക്കും. മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത് വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നാണ്. എല്ലാറ്റിനേക്കാളും ഉപരിയായി ആദ്യപരിഗണന വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് എന്നും മന്ത്രി വ്യക്തമാക്കി.എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി  കൂട്ടിച്ചേർത്തു. സർക്കാർ-സ്വകാര്യ ഡോക്ടർമാരുടെ സേവനവും  ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. കൂടാതെ വിദ്യാർഥികൾക്ക് ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുമെന്നാണ് മന്ത്രി യോഗത്തിൽ അറിയിച്ചത്.

2 അഭിപ്രായങ്ങൾ: