2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഇനി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യം : 1.5 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്, ബിരുദം തുടങ്ങിയ പുതിയ പദ്ധതികളുമായി യോഗി സർക്കാർ

 



1.5 ലക്ഷം കുട്ടികൾക്ക് സ്കോളർഷിപ്പും ബിരുദവും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകുമെന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് യോഗി സർക്കാർ അറിയിച്ചു. എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് തുക അക്കൗണ്ടിലേക്ക് അയക്കുന്നത് നവംബർ 30 ഓടുകൂടി ആണ്.

 സ്കോളർഷിപ്പ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിലാണ്. ഈ പദ്ധതി അനുസരിച്ച് ബിരുദ്ധം വരെ പെൺകുട്ടികൾക്ക് സൗജന്യ പഠനം ഉറപ്പുവരുത്തുന്നു. എന്നാൽ ഒരു വീട്ടിൽ രണ്ട് സഹോദരിമാർക്ക് ലഭിക്കില്ല പകരം ഒരാൾക്ക് മാത്രമേ സ്കോളർഷിപ്പുകൾ ലഭിക്കുകയുള്ളൂ എന്ന് യോഗി ആദിത്യനാഥ് അറിയിക്കുകയുണ്ടായി.

 ഒരേ വിദ്യാലയത്തിൽ രണ്ടു സഹോദരിമാർ പഠിക്കുന്നുണ്ടങ്കിൽ ഒരു കുട്ടിക്ക് ഫീസ് നൽകേണ്ടതില്ല. സ്വകാര്യ സ്കൂൾ ഫീസ് ഒഴിവാക്കിയില്ലെങ്കിൽ അത് അടയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി കാരണം പല കുട്ടികൾക്കും ഫീസ് അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ പദ്ധതി അങ്ങനെയുള്ള പെൺകുട്ടികൾക്ക് സഹായകമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സ്കൂൾ കുട്ടികൾക്കായി 3,900 കോടി രൂപയുടെ സ്കോളർഷിപ്പാണ് യോഗി സർക്കാർ അനുവദിച്ചു നൽകിയത്.

0 comments: