2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

സ്കൂളുകൾ തുറക്കുന്നു: മാർഗ്ഗ രേഖ അഞ്ചാം തീയതി പുറത്തിറക്കും.


സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു കൂട്ടിയ ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു.

ഡി ഇ ഒ ,എ ഇ ഒ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കോവിഡ് പ്രോട്ടോകോളനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള ചുറ്റുപാടുകളും ചർച്ച ചെയ്തു.

നിശ്ചിത ദിവസത്തിനകം ക്ലാസുകൾ തുടങ്ങാൻ പറ്റാത്ത സാഹചര്യങ്ങൾ ഉള്ള സ്കൂളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കുന്നതിനു വേണ്ട സൗകര്യമൊരുക്കുന്ന കാര്യം ചർച്ചയിലുണ്ട്. സ്കൂൾ തുറക്കുന്നുമായി ബന്ധപ്പെട്ട് വൻ തയ്യാറെടുപ്പുകളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖ അഞ്ചാം  തീയതി പുറത്തിറക്കും. അധ്യാപക, വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെ യോഗങ്ങൾ ചേർന്നു.ഇതിനു വേണ്ട സമ്പൂർണ്ണ പിന്തുണയാണ് ഈ സംഘടനകൾ അറിയിച്ചത്.

കൂടാതെ ഡി ഡി ഇ ,ആർ ഡി ഡി, എ ഡി ഉദ്യോഗസ്ഥരുടെയും മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും യോഗങ്ങൾ ചേരുകയുണ്ടായി. തദ്ദേശ ഭരണ സ്ഥാപന മേധാവികളും പിന്തുണ ഉറപ്പു നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐഎഎസ് എന്നിവരും യോഗത്തിൽ ചേർന്നു.

0 comments: