സംസ്ഥാനത്ത് അപരിചിതര്‍ ഇടപെട്ട് ശല്യമുണ്ടാക്കുന്ന സംഭവങ്ങള്‍ക്കെതിരെസംസ്ഥാന ബാലാവകാശ കമീഷന്റെ ഉത്തരവ്. ഗൂഗിള്‍മീറ്റ്, സൂം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ അപരിചിതര്‍ ഇടപെട്ട് ശല്യമുണ്ടാക്കുന്നത്.
ഇത്തരം പ്ലാറ്റ്ഫോമുകള്‍ പരമാവധി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ഉപയോഗിക്കുന്നതിനാവശ്യമായ നിര്‍ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട് .
കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കുമ്പോൾ എല്ലാതവണയും ഒരേ ലിങ്ക് നല്‍കുന്നതിനുപകരം പുതിയ ലിങ്കുകള്‍ നല്‍കിയും പാസ്വേഡുകള് മാറ്റുകയും ചെയ്യുക, ഒപ്പം കുട്ടികളില്‍നിന്നോ രക്ഷിതാക്കളില്‍നിന്നോ ക്ലാസ് ലിങ്കും പാസ്വേഡും മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ ആവശ്യമായ ബോധവത്കരണ നടപടി സ്വീകരിക്കുക, ഓരോ ക്ലാസുകള്‍ക്കും ഓരോ ഐ.ഡി, പ്രത്യേക പാസ്വേഡ് എന്നിവ കൊടുക്കാൻ ശ്രദ്ധിക്കുക , ക്ലാസുകളില്‍ അപരിചിതര്‍ ആയ ആരെങ്കിലും എത്തി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ പെട്ടെന്ന് തന്നെ പൊലീസിെന അറിയിക്കാനുള്ള നടപടി ക്ലാസ് ടീച്ചറും പ്രധാനാധ്യാപകരും ചേര്‍ന്ന് എടുക്കേണ്ടതാണ് , ഇത്തരം പരാതി ലഭിച്ചാല്‍ പൊലീസ് വേണ്ട നടപടി സ്വീകരിക്കുക, സുരക്ഷിതമായ ഓണ്‍ലൈന്‍ നടപടി സംബന്ധിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, സൈബര്‍സെല്‍ തുടങ്ങിയവക്ക് കമീഷന്‍ കൊടുത്തിട്ടുള്ളത് .
ക്ലാസ്സിൽ കുട്ടികളില്‍നിന്നോ രക്ഷിതാക്കളില്‍നിന്നോ മറ്റേതെങ്കിലും വഴിക്കോ ക്ലാസ് ലിങ്കുകള്‍ കൈക്കലാക്കി, കയറി ശല്യപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് വന്നിട്ടുണ്ട് . അനാവശ്യസംഭാഷണം നടത്തുക, വിഡിയോ ഓണ്‍ ചെയ്ത് മോശം രീതിയില്‍ സംസാരിക്കുക, അശ്ലീലപരാമര്‍ശം നടത്തുക, അശ്ലീല സന്ദേശങ്ങളയക്കുക തുടങ്ങിയവയാണ് ഇത്തരക്കാര്‍ പലപ്പോഴും ചെയ്യുന്നത്. കമീഷന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചതിെന്‍റ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കണമെന്നും കമീഷന്‍ അംഗം കെ . നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് .
0 comments: