2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

സൈനിക സ്കൂൾ പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി

                                 


രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ  പ്രവേശന പരീക്ഷയായ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന (All India Sainik School Entrance Examination) പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി.നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) യാണ് ഈ പരീക്ഷ നടത്തുന്നത് .

പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11:50 വരെയാണ്. നവംബർ 07 മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

0 comments: