2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

രാത്രി സമയങ്ങളിൽ വെെകി ഉറങ്ങുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും ഈ അസുഖങ്ങൾ പിടിപെടാം

                                      


കുട്ടികളും ചെറുപ്പക്കാരും രാത്രി സമയങ്ങളിൽ മൊബൈൽ‌ ഫോണുകൾ‌, ടാബ്‌ലെറ്റുകൾ‌ എന്നിവ ഉപയോഗിക്കുകയും ഉറങ്ങാൻ വൈകുകയും ചെയുന്നത് സാധാരണ സംഭവമാണ് .എന്നാൽ ചില പഠനങ്ങൾ പറയുന്നത് രാത്രി വൈകി ഉറങ്ങുകയും രാവിലെ വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമയും അലർജിയും വരാനുള്ള സാധ്യത കൂടുതലാണെന്നാണ് .

കാനഡയിലെ ആൽബർട്ട സർവകലാശാലയിൽ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. സുഭബ്രത മൊയ്‌ത്രയും സംഘവുംപശ്ചിമ ബംഗാളിലെ കൗമാരക്കാരിലാണ് പഠനം നടത്തിയത്. എപ്പോഴാണ് ഉറക്കം എഴുന്നേൽക്കുന്നത്, എത്ര മണിക്കൂർ ഉറങ്ങും, രാത്രിയിൽ എപ്പോഴാണ് ഉറങ്ങുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ പങ്കെടുത്തവരോട് ചോദിച്ചു. കൗമാരക്കാരെ അലട്ടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങളും എന്തൊക്കെയാണെന്ന് ചോദ്യാവലിയിൽ ഉൾപ്പെടുത്തി.

ഇതോടെയാണ് വൈകി ഉറങ്ങുകയും വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമ ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളും ചെറുപ്പക്കാരും രാത്രി സമയങ്ങളിൽ മൊബൈൽ‌ ഫോണുകൾ‌, ടാബ്‌ലെറ്റുകൾ‌‌ എന്നിവയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ആസ്തമയുടെയും അലർജിയുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

0 comments: