2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

വിവിധ എം.ഡി കോഴ്‌സിലേക്ക് അപേക്ഷ ആരംഭിച്ചു-

 തമിഴ്‌നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ അപേക്ഷ ആരംഭിച്ചു .

ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള അപേക്ഷ ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഈ മാസം 26ന് വൈകുന്നേരം 5 മണിക്ക് മുൻപ് തന്നെ നൽകേണ്ടതാണ് .

അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് www.ayurveda.kerala.gov.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ director.ame@kerala.gov.in. എന്ന ഇ-മെയിൽ വഴിയോ ബന്ധപെടുക.ഒക്‌ടോബർ 29 ആണ് അപേക്ഷ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് നൽകേണ്ട അവസാന തീയതി.

0 comments: