ആമുഖം
കേരള സംസ്ഥാന സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ് /എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും (കേരള,എംജി,ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി,മലയാളം യൂണിവേഴ്സിറ്റി,സെൻട്രൽ , കുഫോസ്, കാലിക്കറ്റ്, കണ്ണൂർ) സയൻസ്,സോഷ്യൽ സയൻസ്,ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, രണ്ടാംവർഷ ബിരുദാനന്തരബിരുദ, എംഫിൽ,പിഎച്ച്ഡി വിദ്യാർത്ഥികൾക്കു അപേക്ഷിക്കാൻ സാധിക്കുന്ന സ്കോളർഷിപ്പ് ആണ് ആസ്പയർ സ്കോളർഷിപ്പ്. 2021-22 അധ്യയനവർഷത്തെ ആസ്പയർ സ്കോളർഷിപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എങ്ങനെ അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ രേഖകളാണ് ആവശ്യം ഉള്ളത് പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.
യോഗ്യതകൾ
- അപേക്ഷകർ 2021-22 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകൾ ഇവയിലേതെങ്കിലും രണ്ടാം വർഷം ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി വിദ്യാർത്ഥികൾ ആയിരിക്കണം.
- അപേക്ഷകർ സർക്കാർ/എയ്ഡഡ് കോഴ്സുകൾക്ക് പഠിക്കുന്നവർ ആയിരിക്കണം.
- ഒന്നാം വർഷം കുറഞ്ഞത് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണം.
- അടിസ്ഥാന കോഴ്സിന് (ബിരുദം/ ബിരുദാനന്തര ബിരുദം )55 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.
- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഒരു മാസവും എംഫിൽ വിദ്യാർഥികൾക്ക് രണ്ട് മാസവും പി എച്ച് ഡി വിദ്യാർഥികൾക്ക് നാല് മാസമാണ് ഇന്റേൺഷിപ്പിനുള്ള സമയപരിധി.
- പ്രോജക്ട്/ ഇന്റേൺഷിപ്പ് സ്വന്തം സ്ഥാപനത്തിൽ ചെയ്യുന്നവർക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതല്ല. ആതിഥേയ സ്ഥാപനങ്ങളായി ദേശീയ നിലവാരത്തിലുള്ള JNU, IIT, IIM, IISc, CEFL തുടങ്ങിയവയോ സംസ്ഥാനത്തിലെ NAAC 'A' ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങളും തിരഞ്ഞെടുക്കേണ്ടത് ആണ്.
- വിദ്യാർത്ഥികൾ ജോയിനിങ് റിപ്പോർട്ട്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്,പ്രോജക്ട് റിപ്പോർട്ട് എന്നിവ സ്കോളർഷിപ്പ് സൈറ്റിൽ നിർദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ടതാണ്.
- പ്രോജക്ട് റിപ്പോർട്ട്( ഗൈഡിനൊപ്പം ആതിഥേയ സ്ഥാപനമേധാവിയും മേലൊപ്പ് വച്ചത്) ലോഡ് ചെയ്യേണ്ടതാണ്.
- നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) വാങ്ങിയിരിക്കണം.
- പ്രോജക്ട് /ഇന്റേൺഷിപ്പ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിലെ (host institution )റിസർച്ച് ഗൈഡ് ആയി യൂണിവേഴ്സിറ്റി അംഗീകരിച്ച അധ്യാപകനിൽ നിന്ന് ലഭിച്ച അനുമതിപത്രം(consent letter),സ്ഥാപനത്തിന്റെ facility certificate എന്നിവ ഉണ്ടായിരിക്കണം.
- അപേക്ഷകർക്ക് ഐഎഫ്എസ് സി കോഡ് ഉള്ള നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ എന്നിവയിൽ ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്.
- ആധാർ നമ്പർ /ആധാർ എന്റോൾമെന്റ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
- ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് രണ്ടു പേജിൽ കവിയാത്ത ഗവേഷണ സംഗ്രഹം (synopsis) (ക്രമനം 4 മുതൽ 6 വരെയുള്ള രേഖകൾ അപ്ലോഡ് ചെയ്തിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോജക്ട്/ ഇന്റേൺഷിപ്പ് ചെയ്തു പൂർത്തിയായിരിക്കണം.
- സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിദഗ്ധരടങ്ങിയ പാനൽ പരിശോധിച്ച് അർഹരായവരുടെ സെലക്ട് ലിസ്റ്റ് കോളേജ് വിദ്യാഭ്യാസ വകുപ്പിന് വെബ്സൈറ്റിൽ (www.dcesholarship.kerala.gov.in) പ്രസിദ്ധീകരിക്കുകയും അർഹരായവരെയും സ്ഥാപനങ്ങളെയും ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും അറിയിക്കുകയും ചെയ്യും. മാതൃസ്ഥാപനത്തിൽ നിന്നും ആതിഥേയ സ്ഥാപനത്തിൽ പ്രവേശനം നേടിയ ശേഷം ലഭിക്കുന്ന ജോയിനിങ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്ക് സ്കോളർഷിപ്പ് ഒന്നാം ഗഡു അർഹരായവർക്ക് ബാങ്ക് വഴി അനുവദിക്കും.
- സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ആതിഥേയ സ്ഥാപനത്തിൽ (host institution ) പ്രവേശനം നേടിയ ശേഷം നിശ്ചിതസമയത്തിനുള്ളിൽ പ്രോജക്ട്/ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിച്ചു നൽകുന്ന തുക ബാങ്ക് പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കേണ്ടതാണ്.
- തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ നിശ്ചിതസമയത്തിനുള്ളിൽ പ്രൊജക്റ്റ് /ഇന്റേൺഷിപ്പ് പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് പ്രോജക്ട് റിപ്പോർട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് സ്കോളർഷിപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മേലധികാരികൾ സ്കോളർഷിപ്പിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ തങ്ങളുടെ സ്ഥാപനത്തിന് കീഴിലെ വകുപ്പുകളെ യഥാസമയം അറിയിക്കേണ്ടതും സാങ്കേതികസഹായം നൽകേണ്ടതുമാണ്.
- ബിരുദാനന്തര ബിരുദം( 1 മാസം),എംഫിൽ( 2 മാസം), പിഎച്ച്ഡി (4 മാസം) കേരളത്തിനകത്ത് 8000/- രൂപയും കേരളത്തിനുപുറത്ത് 10,000 /-രൂപയും പ്രതിമാസം സ്കോളർഷിപ്പ് തുകയായി നൽകുന്നത്.
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് ഗഡുക്കളായി തുക അനുവദിക്കുന്നതാണ്. ആദ്യ ഗഡു ആതിഥേയ സ്ഥാപനത്തിൽ ജോയിൻ ചെയ്ത ജോയിനിങ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്ക് അവസാന ഗഡു ഇന്റേൺഷിപ്പ് പൂർത്തിയാക്കി പ്രോജക്ട് റിപ്പോർട്ട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നു മുറയ്ക്കും അനുവദിക്കും.
- അപേക്ഷകരുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
- യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പ്
- എസ്എസ്എൽസി ഒന്നാംപേജ്, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- പ്രോജക്ട് /ഇന്റേൺഷിപ്പ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ നിന്നും ലഭിച്ച അനുമതിപത്രം ( consent letter from Guide ).
- അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിനും ഒന്നാം പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (പേര്,അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്,ബ്രാഞ്ച് അഡ്രസ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം ).
- ഒരു കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിക്ക് (PG, Mphil, Ph. D) ആ കോഴ്സ് പൂർത്തിയാക്കുന്ന കാലയളവിൽ ഒരു തവണ മാത്രമേ ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
- Students online registration-ൽ( details of present ഇന്സ്ടിട്യൂഷൻ and course)ൽ സ്ഥാപനത്തിൽ നടത്തുന്ന course type ഉം course ഉം സ്ഥാപനമേധാവികൾ പരിശോധിക്കേണ്ടതും ഏതെങ്കിലും Cousre(eg: PG, M Phil,Ph.D) വിട്ടുപോയിട്ടുണ്ടെങ്കിൽ institution login -ൽ പ്രവേശിച്ച് സ്ഥാപനമേധാവികൾ ഉൾപ്പെടുത്തേണ്ടതാണ്.
- വിദ്യാർത്ഥി സമർപ്പിച്ചിരിക്കുന്ന രേഖകളും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും ഓൺലൈൻവഴി സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കുകയും (Verfication) ഓൺലൈൻ വഴി അംഗീകരിക്കേണ്ടതുമാണ് (Approval).
- വെബ്സൈറ്റിലെ അവസാന ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കുന്നതിനായി ലഭിക്കുന്ന അപേക്ഷകളിൻ മേൽ സ്ഥാപനമേധാവികൾ കാലതാമസം വരുത്താതെ വെരിഫിക്കേഷനും അപ്പ്രൂവലും നടത്തേണ്ടതാണ്.
- എല്ലാ രേഖകളുടെയും നിജസ്ഥിതി അസ്സലുമായി ഒത്തുനോക്കി സ്ഥാപനമേധാവി (പ്രിൻസിപ്പാൾ യൂണിവേഴ്സിറ്റി വകുപ്പ് മേധാവി) ഉറപ്പുവരുത്തേണ്ടതാണ്.
- ഭാഗം-3 അനുസരിച്ച് വിദ്യാർഥികൾ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ ശരിയാണോ എന്ന് പരിശോധിച്ച് സ്ഥാപനമേധാവി ഉറപ്പുവരുത്തേണ്ടതാണ്.
- അപേക്ഷകൾ നൽകി വെരിഫിക്കേഷൻ അപ്പ്രൂവൽ നടത്തിയ വിദ്യാർത്ഥികൾക്ക് 75 % ഹാജർനില ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിച്ചിരിക്കുന്ന പരമാവധി വിദ്യാർത്ഥികളെ പ്രോജക്ട്/ ഇന്റേൺഷിപ്പ് ചെയ്യുവാൻ വിടുതൽ നൽകേണ്ടതാണ്.
- അപേക്ഷകൾ സ്ഥാപനമേധാവികൾ സമയബന്ധിതമായി വെരിഫൈ ചെയ്ത് അപ്രൂവൽ ചെയ്യാത്ത മൂലം അർഹതയുള്ളവർക്ക് ടി സ്കോളർഷിപ്പ് ലഭിക്കാതെ വന്നാൽ അതിന്റെ ഉത്തരവാദിത്വം പൂർണമായും സ്ഥാപന മേധാവികൾക്ക് മാത്രമായിരിക്കും.
- www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റിൽ Aspire (ASPR) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Apply online -ൽ ക്ലിക്ക് ചെയ്യുക രജിസ്ട്രേഷൻ ഐഡി കിട്ടിയ ശേഷം അപേക്ഷ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.പ്രോജക്ട് / ഇന്റേൺഷിപ്പ് ചെയ്യുന്ന സ്ഥാപനം സെലക്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ പേഴ്സണൽ രജിസ്ട്രേഷനായി കഴിഞ്ഞു.
- തുടർന്ന് സ്കോളർഷിപ്പ് അപ്ലൈഡ് വീഡിയോ ആക്ടീവ് ആകും ശേഷം (ASPR) ക്ലിക്ക് ചെയ്ത് പ്രോജക്ട് വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്താൽ ആസ്പയർ ആപ്ലിക്കേഷൻ പൂർത്തിയായി.
- അല്ലെങ്കിൽ online registration - ൽ ക്ലിക്ക് ചെയ്തു മുകളിൽ പറഞ്ഞ പോലെ വിവരങ്ങൾ കൊടുത്തു submit ചെയ്യുക.
- ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം View/Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തിരിക്കണം.
- രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ഭാഗം-3 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന മാതൃ സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
- വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും ഓൺലൈൻ വഴി സ്ഥാപനമേധാവിയോ ( പ്രിൻസിപ്പലോ/നോഡൽ ഓഫീസറോ/ യൂണിവേഴ്സിറ്റികളിലെ വകുപ്പ് മേധാവികളോ )അദ്ദേഹം ചുമതലപെടുത്തിയിരിക്കുന്നു ഉദ്യോഗസ്ഥനോ പരിശോധിക്കേണ്ടതും (verification )സൂക്ഷ്മ പരിശോധന നടത്തി കഴിഞ്ഞ അപേക്ഷകൾ സ്ഥാപന മേധാവി ( പ്രിൻസിപ്പൽ/ യൂണിവേഴ്സിറ്റികളിലെ വകുപ്പ് മേധാവികൾ ) ഓൺലൈൻ വഴി അംഗീകരിക്കുകയും വേണം (Approval).
- ഓൺലൈൻ വഴി അംഗീകരിച്ച അപേക്ഷകളുടെ ഹാർഡ് കോപ്പി അതാത് സ്ഥാപനങ്ങൾ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് ഇൻസ്പെക്ഷൻ ടീമിന്റെ പരിശോധനയ്ക്ക് ഇവ വിധേയമാക്കുന്നതാണ്.
0 comments: