നവംബര്‍ ഒന്നിന് സ്കൂളുകളില്‍ പ്രവേശനോത്സവം, ഒക്ടോബര്‍ 27ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂള്‍ തുറക്കുന്നതുമായി (School Re-Opening in Kerala) ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തികരിക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). ഇക്കാര്യം ഉറപ്പു വരുത്തി AEO, DEO വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു.
നാളെ മുതല്‍ സംസ്ഥാനത്ത് കോളേജുകള്‍ പൂര്‍ണമായും തുറക്കും
സംസ്ഥാനത്ത് നാളെ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് 25-ാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.
സ്കൂൾ തുറക്കുന്ന ദിവസം മുതൽ ഉച്ചഭക്ഷണം
സ്കൂൾ തുറക്കുന്ന നവംബർ ഒന്നു മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം വിളമ്പും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പോഷകസമൃദ്ധവും ഗുണമേന്മയുള്ള ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് വിളമ്പേണ്ടത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാലയ അധികൃതർക്ക് നിർദേശം നൽകും.സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണം നൽകും.
സ്കൂളുകള്‍ നവംബര്‍ 1 ന് തുറക്കുന്നതിന്റെ മുന്നോടിയായി ഇന്നുമുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളടങ്ങുന്ന ബോധവത്കരണ ചിത്രങ്ങളും 'ഫസ്റ്റ്‌ബെല്‍' ക്ലാസുകള്‍ക്കൊപ്പം സംപ്രേഷണം ചെയ്യും.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് ഇനി പ്രവേശനം ലഭിക്കേണ്ടത് 1,58,289 അപേക്ഷകര്‍ക്ക്
സംസ്ഥാനത്ത് പ്ലസ് വണ്ണിന് ഇനി പ്രവേശനം ലഭിക്കേണ്ടത് 1,58,289 അപേക്ഷകര്‍ക്ക്.സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസില്‍ 4,65,219 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതുവരെ ചേര്‍ന്നത് 3,06,930 കുട്ടികള്‍.ഇനി പ്രവേശനം ലഭിക്കേണ്ടവരില്‍ ഒരുവിഭാഗം കുട്ടികള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ., പോളിടെക്‌നിക് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് ലഭിക്കുമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്.
സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്‌ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 6. സുവര്‍ണ്ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഡിസ്‌ട്രിക്‌ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ്, മുസ്ലീം/നാടാര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് എന്നിവയ്‌ക്കാണ് അപേക്ഷിക്കാവുന്നത്.
കുസാറ്റ്: എം.എസ്‌സി കെമിസ്‌ട്രി സ്‌പോട്ട് അഡ്‌മിഷന്‍
കുസാറ്റ് അപ്ലൈഡ് കെമിസ്‌ട്രി വകുപ്പില്‍ എം.എസ്‌സി. കെമിസ്‌ട്രി കോഴ്‌സില്‍ രണ്ടാമത് സ്‌പോട്ട് അഡ്‌മിഷന്‍ 26-നു നടക്കും. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്‌റ്റഡീസില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി, ഒരു വര്‍ഷ എല്‍.എല്‍.എം കോഴ്‌സുകളില്‍ ജനറല്‍, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള സീറ്റുകളിലേക്ക് 26-നു രാവിലെ 9.00 നു സ്‌പോട്ട് അഡ്‌മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://amdissions.-cusat.ac.in
ജാമിയ മിലിയയില്‍ ഡിസ്റ്റന്‍സ് / ഓണ്‍ലൈന്‍ കോഴ്‌സുകള്‍
ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന അഞ്ച് പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത, മറ്റു വിശദാംശങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ നല്‍കല്‍ എന്നിവയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് jmicoe.in സന്ദര്‍ശിക്കാം. ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്.
ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in.
അപേക്ഷ ക്ഷണിച്ചു
തമിഴ്‌നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.വിലാസം: ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. വിശദവിവരങ്ങൾക്ക്: www.ayurveda.kerala.gov.in,
സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ
ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും ഗവൺമെന്റ് കോളേജ് നെടുമങ്ങാടിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷന് സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 27ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.
ഒഡെപെക്ക് പരിശീലനം നൽകും
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്നു മുതൽ പുതിയ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.tvmodepc@gmail.com-7306289397(തിരുവനന്തപുരം),
ആസ്പയർ സ്‌കോളർഷിപ്പ്
കേരളസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്‌കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്ന്ഒക്‌ടോബർ 25 മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dcescholarship.kerala.gov.in സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ ഓൺലൈനായി നവംബർ 15നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306580, 9446096580.
വനിത പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 25 ന് നടക്കും.രാവിലെ 9 – 10 മണിക്ക് ഒന്നു മുതൽ 50,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1), 10 – 11 മണിക്ക് 50,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ ‘Transfer Allotment Results’ എന്ന ലിങ്കിൽ ട്രാൻസ്ഫർ റിസൾട്ട് കാണാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്സിൽ 26 ന് വൈകുന്നേരം നാല് മണിക്ക് മുൻപ് സ്ഥിരപ്രവേശനം നേടണം.
0 comments: