2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

സപ്പോർട്ട് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

                                     



പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു. 

യോഗ്യത

ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികൾ 

പ്രതിമാസ ശമ്പളം; 21,000/.

അപേക്ഷ എങ്ങനെ സമർപ്പിക്കാം? 

വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ് തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി നവംബർ മൂന്ന്.. ഫോൺ : 9895478273.


0 comments: