പ്ലസ് വണ്‍ സീറ്റ് : വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്ലസ് വണ്‍ സീറ്റിനായി പ്രക്ഷോഭത്തിൽ. ജില്ലയിൽ ഒട്ടനവധി വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് ആഗ്രഹിച്ച സീറ്റ് കിട്ടിയിട്ടില്ല .നിദ ഫാത്തിമ, ഷിഫ, എന്‍.എന്‍.അസ്‌നാഫ് എന്നിവര്‍ അപേക്ഷയില്‍ പതിനാറ് വരെ സ്‌കൂളുകള്‍ മുന്‍ഗണന ക്രമത്തില്‍ നല്‍കിയിട്ടും ഒരു സ്‌കൂളില്‍ പോലും സീറ്റ് ലഭിച്ചില്ലെന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്തു കോവിഡ് കാലത്തും മികച്ച വിജയം കരസ്ഥമാക്കിയവരാണ് തങ്ങള്‍. എന്നാല്‍, ഇഷ്ടപ്പെട്ട വിഷയവും സ്‌കൂളും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ . മെറിറ്റ് സീറ്റിന് യോഗ്യതയുള്ള സാഹചര്യത്തിലും , മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നില്ല.
വിദ്യാഭ്യാസ അവകാശ കൂട്ടായ്മ രൂപവത്കരിച്ച് പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പരിഹാരം തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരരംഗത്തിറങ്ങുകയാണ്. ആവശ്യമായ പ്ലസ് വണ്‍ സീറ്റ് ജില്ലയില്‍ അനുവദിക്കണം. ഇതുസംബന്ധിച്ച് ജനപ്രതിനിധികളെയും കണ്ട് പരാതി ബോധിപ്പിക്കും. ഉപരോധം, വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ സംഘടിപ്പിക്കും.
11883 വിദ്യാര്‍ഥികള്‍ക്കു ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. രണ്ടാം അലോട്ട്മെന്റ് ശേഷവും ഉന്നത വിജയം കരസ്ഥമാക്കിയ സീറ്റില്ലാത്ത അവസ്ഥയാണ്. ഇതില്‍ നാല്‍പത് ശതമാനം വിദ്യാർത്ഥികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരാണ് . തെക്കന്‍ ജില്ലകളില്‍ ഡി പ്ലസ് മാത്രം നേടിയ കുട്ടികള്‍ക്കുപോലും പ്ലസ് വണിന് ഇഷ്ട വിഷയം കിട്ടുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ പെരുവഴിയിലിരിക്കുന്നതെന്ന് വിദ്യാഭ്യാസ അവകാശ കൂട്ടായ്മ അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി . ഭാരവാഹികളായ മിസ്ഹബ് ഷിബില്‍, പി.സി. റൈഹാനത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
0 comments: