ടിവിയോ ലാപ്‌ടോപ്പോ മൊബൈൽ ഫോണോ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികൾ
കുട്ടികൾ എപ്പോൾ ഭക്ഷണം കഴിക്കുമ്പോളും ടിവിയോ ലാപ്‌ടോപ്പോ മൊബൈൽ ഫോണോ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വാശി പിടിക്കാറുണ്ടെന്ന് പല ഗവേഷണങ്ങളും കണ്ടെത്തി . ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം കുടുംബത്തിനൊപ്പമിരുന്ന് ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ഗവേഷണത്തിൽ കണ്ടെത്തി.
ഇന്ത്യയിലെ അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു
ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതായാണ് പല സർവേകളും റിപ്പോർട്ട് ചെയ്യുന്നത് . ഏകദേശം 10 മുതൽ 12 ശതമാനം വരെ കുട്ടികൾ അമിതവണ്ണമുള്ളവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.11 മുതൽ 20 വയസ്സു വരെയുള്ള കുട്ടികളാണ് കൂടുതലും മിഠായി, ചോക്ലേറ്റ്, പിസ്സ, ഫ്രഞ്ച് ഫ്രൈസ്, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നവരിൽ 80 ശതമാനവും .കുട്ടികളിലെ അമിതവണ്ണം ഇപ്പോൾ ഗുരുതരമായ ഒരു പ്രശ്നമായാണ് ഉയർന്നു വന്നിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
ലോകാരോഗ്യ സംഘടന അടുത്തിടെ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ടിവിയോ ലാപ്‌ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിക്കുന്ന സമയം കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിശ്ചിത സമയത്തേക്കാൾ കൂടുതൽ സ്ക്രീൻ സമയം നൽകിയാൽ അവരുടെ ശാരീരികവും മാനസികവുമായ വികാസത്തെ നേരിട്ട് ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ടിൽ, മൊബൈൽ ഫോണുകൾ, ടിവി സ്ക്രീനുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ
- ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ സമയം നൽകാൻ പാടില്ല.
- ഈ പ്രായത്തിലുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ഒരു മണിക്കൂറിൽ കൂടരുത്.
- 3 മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു ദിവസം പരമാവധി 1 മണിക്കൂർ സമയം വരെ മാത്രമേ സ്ക്രീൻ സമയം നിർദ്ദേശിച്ചിട്ടുള്ളൂ.
ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതിന്റെ ദോഷങ്ങൾ
ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതിലൂടെ, മെറ്റബോളിസം മന്ദഗതിയിലാകുകയും കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ എല്ലാ ശ്രദ്ധയും ടിവിയിലെ പരിപാടിയിലായിരിക്കും. അതുകൊണ്ട് തന്നെ എത്രമാത്രം കഴിക്കുന്നുണ്ടെന്ന് കുട്ടികൾ ശ്രദ്ധിക്കില്ല. മിക്ക കുട്ടികളും ടിവി കാണുമ്പോൾ ജങ്ക് ഫുഡ് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ടിവി കാണുമ്പോൾ അത്താഴമോ ഉച്ചഭക്ഷണമോ കഴിക്കുന്നത് വഴി കുട്ടികൾ വളരെ വേഗം പൊണ്ണത്തടിയന്മാരാകും. അതിനാൽ നിങ്ങളുടെ കുട്ടികളുടെ ഈ ശീലം മാറ്റുക, ആദ്യം ഭക്ഷണം കഴിക്കുക, അതിന് ശേഷം സുഖമായി ടിവി കാണുക. ഈ ശീലം ആദ്യം മുതൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം.
ഡോക്ടർമാരുടെ നിർദേശം
5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ശരിയും തെറ്റും എന്താണെന്ന് അറിയില്ല. അവർ കാണുന്നത് അവർ പഠിക്കുന്നു. കുട്ടികൾ കാർട്ടൂണുകളിലെന്നപോലെ സംസാരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കുട്ടികൾ വളരുമ്പോൾ ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കുട്ടികൾ ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, അവരുടെ ശ്രദ്ധ മുഴുവൻ ടിവിയിൽ മാത്രമാകുന്നു. അതിനാൽ അവർ എത്രമാത്രം കഴിച്ചുവെന്ന് അവർക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു.
മനോരോഗവിദഗ്ദ്ധരുടെ അഭിപ്രായം
ചെറിയ കാര്യങ്ങൾക്ക് പോലും കുട്ടികൾ വാശിപിടിക്കുന്നുവെന്ന പരാതിയുമായി പല രക്ഷിതാക്കളും വരാറുണ്ടെന്ന് മനോരോഗവിദഗ്ദ്ധ ഡോ.ബിന്ദ സിംഗ് പറയുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ അവരുടെ കുട്ടികളെ ടിവിക്ക് മുന്നിൽ ഇരുത്തി ഭക്ഷണം കൊടുക്കുകയോ ഫോണിൽ എന്തെങ്കിലും കാണിച്ച് ഭക്ഷണം നൽകുകയോ ചെയ്യും. ഇത് വളരെ തെറ്റായ രീതിയാണ്. അത്തരമൊരു സാഹചര്യത്തിൽ, കുട്ടികളുടെ ശ്രദ്ധ മാറ്റുകയും അവർ വിശപ്പിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിൽ, കുട്ടികളുടെ ഭാവനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് പഴയ ആളുകൾ കുട്ടികൾക്ക് കഥകൾ പറഞ്ഞ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ കഥകൾ പറയുന്നതിനുപകരം രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകുന്നു.
ഡയറ്റീഷ്യന്മാർ പറയുന്നത് എന്ത്?
കുട്ടിയുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷ്യൻ റിതു ഗിരി പറയുന്നു. കുട്ടികൾ നിറങ്ങൾ വളരെ ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ അവർക്ക് പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും നൽകുക. അവരുടെ ആരോഗ്യത്തിന് ഗുണകരമായ പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ നൽകണം. ചിപ്സ്, ജങ്ക് ഫുഡ്, ചോക്ലേറ്റ് എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. ഇവ കുട്ടികൾക്ക് വളരെ ദോഷകരമാണ്.
പൊണ്ണത്തടിക്ക് കാരണം
വ്യായാമത്തിന്റെ അഭാവം
0 comments: