2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കോവിഡുമൂലം ഒരിടവേളയ്ക്കു ശേഷം വിദ്യാർഥികൾ വീണ്ടും കലാലയങ്ങളിലേക്ക്, കോളജു വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് നിര്‍ദേശം

                                   

കോവിഡുമൂലം ഒരിടവേളയ്ക്കു ശേഷം വിദ്യാർഥികൾ വീണ്ടും കലാലയങ്ങളിലേക്ക്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളവിദ്യാഭ്യാസസ്ഥാപനങ്ങളിലെവിദ്യാർഥികൾക്കാണ് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുന്നത്. വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട് .

 ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ വാക്സിനേഷൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിചട്ടുണ്ട്‌ . 18 വയസ്സ് തികയാത്തതിനാൽ ഇവർക്ക് വാക്സിനേഷൻ ലഭിക്കുകയില്ല.

ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർഥികൾ രണ്ടാഴ്ച കോളജിൽ വരേണ്ടതില്ല. വിമുഖത കാരണം വാക്സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളജുകളിൽ പ്രവേശിപ്പിക്കണ്ടെന്നും നിർദേശമുണ്ട്.


0 comments: