2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിദ്യാർഥികൾക്കു സ്കൂളിൽ പോകണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം ,



സൗദി അറേബ്യയിലാണ് ഈ നിബന്ധന നിർബന്ധമാക്കിയത് . രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്.

രണ്ട് ഡോസ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് സൗദി വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് ഇനി അനുമതി ഉണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ അധ്യയനം ഏർപ്പെടുത്തണമെന്നാണ് വിദ്യാലയങ്ങൾക്ക്ലഭിച്ചിരിക്കുന്ന  നിർദ്ദേശം. ഇത്തരം വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പ് വരുത്താൻ അധികൃതർക്ക് മന്ത്രാലയം നിർദ്ദേശിച്ചു.എന്നാൽ വാക്സിനെടുക്കുന്നതിൽ ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഈ നിബന്ധനയിൽ ഇളവ് ലഭിച്ചിട്ടുണ്ട്.

0 comments: