2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

സ്‌കൂള്‍ കുട്ടികള്‍ക്കായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) അറിയാം അപേക്ഷ രീതികളും ,അപേക്ഷ ഘട്ടവും



ദേശീയ മെഡിക്കൽ, എഞ്ചിനീയറിംഗ് പരീക്ഷകൾ നടത്തുന്ന കേന്ദ്ര സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി NTA 13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനും ശരിയായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) നടത്താനൊരുങ്ങുകയാണ്. ശരിയായ സ്ഥാപനങ്ങളിലേക്കും നൈപുണ്യ പരിശീലനത്തിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ടെസ്റ്റ് . ആദ്യ NAT 2021 ഒക്ടോബർ 24, 25 തീയതികളിൽ നടത്തും, NAT- nat.nta.ac.in- ന്റെ websiteദ്യോഗിക വെബ്സൈറ്റിൽ പരീക്ഷയുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.

എന്‍ടിഎ പിന്നീട് ഒരു കരിയര്‍ കൗണ്‍സിലിംഗ് സെഷനും സംഘടിപ്പിക്കും. വിവിധ പ്രായ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് തലങ്ങളിലായിട്ടാണ് നാറ്റ് പരീക്ഷ സംഘടിപ്പിക്കുക. 

  1. ലെവല്‍-1 (13 മുതല്‍ 15 വയസ്സ് വരെ)
  2. ലെവല്‍-2 (16-18 വയസ്സ്)
  3.  ലെവല്‍-3 (19-21 വയസ്സ്)
  4.  ലെവല്‍-4 (22-25 വയസ്സ്) 

ഒക്ടോബര്‍ 23, 24 തീയതികളില്‍ വിദൂര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ നടക്കുക. ഡെസ്‌ക്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ മുതലായവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് പരീക്ഷ എഴുതാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായി നാറ്റിനെക്കുറിച്ച് വിശദമായി അറിയാന്‍ ഒരു വെബിനാറും ഒക്ടോബര്‍ 19 -ന് സംഘടിപ്പിക്കുന്നുണ്ട്.

എന്‍ടിഎയുടെ ഔദ്യോഗിക പോര്‍ട്ടലായ nat.nta.ac.in -ല്‍ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (NAT 2021) ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രക്രിയ ഒക്ടോബര്‍ 18 വരെ തുടരും. നാറ്റ് 2021 ന് അപേക്ഷാ ഫീസ് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എന്‍ടിഎ നാറ്റ് 2021: അപേക്ഷാ പ്രക്രിയ

  • എന്‍ടിഎ നാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  •  രജിസ്‌ട്രേഷന്‍ ലിങ്ക് ഹോംപേജില്‍ മാത്രമേ കാണാനാകൂ. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പുതിയ പേജ് തുറന്നുവരും.
  • തുടര്‍ന്ന്, സാധുവായ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, വ്യക്തിഗത വിവരങ്ങൾ മുതലായ എല്ലാ വിശദാംശങ്ങളും നൽകി രജിസ്റ്റര്‍ ചെയ്യുക.
  • രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ സേവ് ചെയ്തതിന് ശേഷം പോര്‍ട്ടലിലേക്ക് വീണ്ടും ലോഗിന്‍ ചെയ്ത് നാറ്റ് 2021 അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ശ്രദ്ധാപൂര്‍വ്വം വിശദാംശങ്ങള്‍ വായിച്ചതിന് ശേഷം പൂരിപ്പിച്ച ഫോം സമര്‍പ്പിക്കുക
  • ഇതിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കുക.

ഇന്റര്‍നെറ്റ് അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 4 മുതല്‍ 6 വരെയും നടക്കും. പരീക്ഷയില്‍ ഒന്‍പത് മേഖലകൾ ഉള്‍പ്പെടും. പരീക്ഷാ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും. ഓരോ ഡൊമെയ്നിനും ഒരു മാര്‍ക്കിന്റെ 10 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (MCQ) ഉണ്ടാകും. ആകെ മാര്‍ക്കുകള്‍ 90 ആയിരിക്കും, തെറ്റായ ശ്രമങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകില്ല.

0 comments: