2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

നവംബർ10 ന് മുൻപ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ താല്പര്യമുള്ളവർ അപേക്ഷിക്കുക.

                                   


പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. അപേക്ഷകള്‍ www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോഴ്‌സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂര്‍) ആണ്. കോഴ്‌സ് ഫീസ് 5300 രൂപയാണ് . ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യാം.

വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അയയ്ക്കണം.സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക കൂടുതൽഅറിയുന്നതിനു. ഫോണ്‍ നമ്പർ : 0471-2342950, 2342271, 2342369.

0 comments: