കെ ഫോൺ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ .ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തുടക്കത്തിൽ ഗവൺമെൻറ് ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ഇൻറർനെറ്റ് കണക്ഷൻ എത്തുക.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബ്ലോക്ക് ചെയിൻ, ഇൻറർനെറ്റ് ഓഫ് തിങ്ക്സ് , സ്റ്റാർട്ട് അപ്പ് തുടങ്ങിയവയുടെ കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിന്റെ രൂപം ഇങ്ങനെ.
സംസ്ഥാനത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ പദ്ധതിയുടെ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.ഈ വർഷാവസാനത്തോടെ പദ്ധതി ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ ഉം(KSITIL) ചേർന്നുള്ള സംയുക്ത സംരംഭം പദ്ധതിയാണ് കെ ഫോൺ .
0 comments: