2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

fssai - വിവിധ തസ്തികകളിലായി 233 ഒഴിവുകൾ; എട്ടാം തീയതി മുതൽ അപേക്ഷിക്കാം

                                   


വിവിധ ഒഴിവുകളിലേക്ക് എഫ്എസ്എസ്എഐ ഓൺലൈൻ അപേക്ഷാഫോം ഒക്ടോബർ ആറിന് പ്രസിദ്ധീകരിച്ചു. 233 ഒഴിവുകളാണ് ആകെയുള്ളത്. ഫുഡ് സേഫ്റ്റി, പേഴ്സണൽ അസിസ്റ്റന്റ്,ടെക്നിക്കൽ ഓഫീസർ എന്നീ വകുപ്പുകളിലാണ് അവസരം.

എഫ്‌എസ്‌എസ്‌എഐ യിൽ വിവിധ തസ്തികകളിലായി 233 ഒഴിവുകൾ: അപേക്ഷകള്‍ 8 മുതല്‍.

എഫ് എസ്‌എസ്‌എഐ വിവിധ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷാ ഫോം ഒക്റ്റോബര്‍ ആറിന് പ്രസിദ്ധീകരിച്ചു. ആകെ ഒഴിവുകള്‍ 233.ടെക്നിക്കല്‍ ഓഫീസര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍,അസിസ്റ്റന്റ്,പേഴ്സണല്‍ അസിസ്റ്റന്റ് വകുപ്പുകളിലായാണ് ഒഴിവുകള്‍.

അപേക്ഷാ ഫീസ്:

ജനറല്‍/ഒബിസി വിഭാഗത്തിന് അപേക്ഷാഫീസായി 1000 രൂപയും ഇന്റിമേഷന്‍ ചാര്‍ജായി 500 രൂപയുമാണ് ആകെ അപേക്ഷാ ഫീസായി അടയ്ക്കേണ്ട തുക.
എസ് സി/ എസ്ടി/ വനിത/ വിമുക്തഭടന്‍/ പിഡബ്ല്യുബിഡി/ ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസില്ല.പകരം ഇന്റിമേഷന്‍ ചാര്‍ജായി 500 രൂപ അടച്ചാല്‍ മതിയാകും.
അപേക്ഷാ ഫീസ് ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങിലൂടെയോ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന് അപേക്ഷകളും അപേക്ഷാഫീസും ഒക്റ്റോബര്‍ എട്ടു മുതല്‍ അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 7.

ഒഴിവുകളും യോഗ്യതകളും:

1. ഫുഡ് അനലിസ്റ്റ്:

നാലൊഴിവ്
യോഗ്യത : ബിരുദം(വെറ്ററിനറി സയന്‍സ്)ബിടെക് (ഡയറി/ഓയില്‍)അഥവാ നിര്‍ദിഷ്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

2. ടെക്നിക്കല്‍ ഓഫീസര്‍:ആകെ ഒഴിവുകള്‍ 125.യോഗ്യത:ബിഇ/ബിടെക്/ബിരുദാനന്തര ബിരുദം ബിരുദം/ഡിപ്ലോമ.

3.സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍

ആകെ ഒഴിവുകള്‍ 37. യോഗ്യത:നിര്‍ദിഷ്ട വിഷയത്തില്‍ ബിരുദം അഥവാ ബിരുദാനന്തര ബിരുദം കെമിസ്ട്രി.

4.അസിസ്റ്റന്റ് മാനെജര്‍(ഐടി):

 നാലൊഴിവ്.യോഗ്യത:ബിടെക്/എംടെക്(സിഎസ്)/തത്തുല്യ എന്‍ജിനീയറിങ് കോഴ്സ്/എംസിഎ/ബിരുദം.

5.അസിസ്റ്റന്റ്മാനെജര്‍:

നാലൊഴിവ്.യോഗ്യത:ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമയോടു കൂടിയ മുന്‍ പരിചയം.

6.അസിസ്റ്റന്റ്

33 ഒഴിവുകള്‍.

യോഗ്യത:ഏതെങ്കിലുമൊരു ബിരുദം .

7.ഹിന്ദി ട്രാന്‍സിലേറ്റര്‍

ഒരൊഴിവ്, യോഗ്യത   :ഹിന്ദിയും ഇംഗ്ലീഷും ഐച്ഛിക വിഷയങ്ങളായുള്ള ബിരുദാനന്തര ബിരുദം.

8.പേഴ്സണല്‍ അസിസ്റ്റന്റ്:

19 ഒഴിവുകള്‍.യോഗ്യത: ബിരുദം.

9.ഐടി അസിസ്റ്റന്റ്:

മൂന്നൊഴിവ്. യോഗ്യത:നിര്‍ദിഷ്ട വിഷയത്തില്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം.

10.ജൂണിയര്‍ അസിസ്റ്റന്റ്

മൂന്നൊഴിവ്.യോഗ്യത: പ്ലസ് ടു തത്തുല്യം.

പ്രായം:07/11/2021 നെ ആസ്പദമാക്കിയായിരിക്കും പ്രായം കണക്കാക്കുക.35 വയസ്സ് സീരിയൽ നമ്പർ ഒന്നിന്,30 വയസ്സ് സീരിയൽ നമ്പർ 2-9 വരെയുള്ളവർക്ക്,25 വയസ്സ് സീരിയൽ നമ്പർ 10ന് എന്നീ രീതിയിലാണ് പ്രായപരിധി.
വയസ്സ് ഇളവുകൾ നിയമാനുസൃതം.

www.fssai.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ അറിയുന്നതിനായി സന്ദർശിക്കുക.

0 comments: