2021, ഒക്‌ടോബർ 6, ബുധനാഴ്‌ച

സംസ്ഥാനത്തെ എഞ്ചിനീയറിങ് എൻട്രൻസ് ഫലം പ്രഖ്യാപിച്ചു ;47629 പേർ റാങ്ക് ലിസ്റ്റിൽ.

                                   


കേരള എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ഇന്ന് രാവിലെ 8:30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ ഫല പ്രഖ്യാപനം നടത്തി.73,977 പേർ പരീക്ഷ എഴുതിയതിൽ 53,031 പേർ യോഗ്യത നേടി.അതിൽ 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. പരീക്ഷഫലത്തിനായി  cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എഞ്ചിനീയറിംഗ് വിഭാഗത്തിൽ തൃശൂർ സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി.ആദ്യത്തെ നൂറു റാങ്കിൽ 78 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ്.ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ വിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവർ രണ്ടും മൂന്നും റാങ്കുകള്‍ നേടി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. ഈ മാസം ഒമ്ബത് വരെയാണ് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി. 25 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് AICTE നിബന്ധന.

ഈ കഴിഞ്ഞ ദിവസം കേരളത്തിലെ എഞ്ചിനീയറിങ് /ഫാർമസി പ്രവേശന പരീക്ഷകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ സ്ഥാനം നേടാനുള്ള പരീക്ഷാർത്ഥികളുടെ 'അർഹത നില' ( ക്വാളിഫയിങ് സ്റ്റാറ്റസ് ) പ്രവേശനപരീക്ഷാ കമ്മീഷണർ പുറത്തുവിട്ടിട്ടുണ്ടായിരുന്നു.

എഞ്ചിനീയറിങ് എൻട്രസ് പരീക്ഷയിലെ ഒരോ പേപ്പറിനും 10 മാർക്ക് വീതം നേടിയവരെ റാങ്ക് ലിസ്റ്റിൽ സ്ഥാനം നേടിയിട്ടൊള്ളു . പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം ഫാർമസി എൻട്രൻസ് പരീക്ഷയിൽ ഇൻഡക്സ് മാർക്ക് 10 എങ്കിലും ലഭിച്ചങ്കിലെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തിയിട്ടൊള്ളു . സ്ഥാനം നേടാർ പട്ടിക വിഭാഗക്കാർക്ക് ഈ മിനിമം മാർക്ക് വേണ്ടായിരുന്നു .


0 comments: