2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

റോഡ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക് ഇനി 5000 രൂപ ലഭിക്കും ,എങ്ങനെ അപേക്ഷിക്കാം ,കൂടുതൽ വിവരങ്ങൾ അറിയുക

                                     


റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികവുമായി കേന്ദ്ര സർക്കാർ .കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയമാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.അപകടത്തിൽപ്പെട്ട ഒന്നിലധികം പേരെ 'ഗോൾഡൻ ഹവർ' എന്ന് വിളിക്കപ്പെടുന്ന നിർണ്ണായക മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാലും 5000 രൂപയാണ് നൽകപ്പെടുന്നത്.

ഒക്ടോബർ 15 ന് നിലവിൽ വരുന്ന ഈ പദ്ധതി 2026 മാർച്ച് വരെ തുടരാനാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം.റോഡപകടങ്ങൾ കൊണ്ട് ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം കുറക്കാനും ഇവരെ ചികിത്സക്ക് എത്തിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അപകട വിവരം പോലീസിനെ അറിയിക്കുന്ന ആൾക്ക് ഡോക്ടറുടെ റിപ്പോർട്ടും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി പോലീസ് രസീത് നൽകണം.പരിക്കേറ്റവരെ രക്ഷിച്ചു കൊണ്ടു വന്ന ആളെ കുറിച്ച് ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പോലീസ് റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.ഇവരുടെ ശുപാർശ സംസ്ഥാന ഗതാഗത കമ്മീഷണർ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

കൂടുതൽ പേരാണ് അപകടത്തിൽ പെട്ട ആളെ ആശുപത്രിയിൽ എത്തിക്കുന്നതെങ്കിൽ 5000 രൂപ വീതം വെച്ച് നൽകും .കൂടാതെ ഇത്തരം കേസുകൾ പരിഗണിച്ച് എല്ലാ വർഷവും ദേശീയതലത്തിൽ മികച്ച രക്ഷപ്പെടുത്തൽ നടത്തിയ വ്യക്തിക്കോ വ്യക്തികൾക്കോ  ഒരു ലക്ഷം രൂപ പാരിതോഷികവും നൽകപ്പെടും.

0 comments: