2021, ഒക്‌ടോബർ 23, ശനിയാഴ്‌ച

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും ബാഗും വാങ്ങാനുള്ള പണം രക്ഷിതാക്കളുടെ അക്കൗണ്ടിലേയ്‌ക്ക് ;

                                 ലക്നൗ ; 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും, ബാഗും വാങ്ങുന്നതിനായി പണം രക്ഷിതാക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന് യോഗി സര്‍ക്കാര്‍ വ്യക്തമാക്കി .

യൂണിഫോം, സ്‌കൂള്‍ ബാഗുകള്‍, ഷൂസ് തുടങ്ങിയവ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാങ്ങാനാണ് പണം അനുവദിക്കുന്നത് .

മന്ത്രിസഭാ യോഗത്തിന് ശേഷം 1800 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നാണ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാകിയത് . സ്‌കൂളുകള്‍ വഴി നിലവില്‍ സ്‌കൂള്‍ യൂണിഫോം, ഷൂസ്, സ്‌കൂള്‍ ബാഗുകള്‍ എന്നിവ സൗജന്യമായാണ് നല്‍കുന്നത്.ഈ പദ്ധതി പ്രകാരം 1.6 കോടി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സഹായധനം കിട്ടുന്നതാണ്.

0 comments: