2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ഗവണ്‍മെന്റ് , എയ്ഡഡ് കോളേജുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുംഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം ബിരുദ, പി.ജി .സീറ്റുകൾ വർദ്ധിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.കഴിഞ്ഞ വർഷം തുടങ്ങിയ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.സ്വാശ്രയ കോളേജുകളിൽ 50 ശതമാനം മെറിറ്റ് സീറ്റിൽ പ്രവേശനം നടത്താത്ത കോളേജുകളോട് വിശദീകരണം തേടും.മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിയിൽപ്പെട്ടതിനെ തുടർന്നാണിത്.കോഴ്‌സുകൾ തുടങ്ങിയ ശേഷം താത്കാലികമായി മരവിപ്പിക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യുന്നത് ഇനിമുതൽ ജില്ലാതല പരിശോധനാ സമിതിയുടെ ശുപാർശപ്രകാരം മാത്രമായിരിക്കും.നവംബർ 1 മുതൽ ഡിജിറ്റൽ സ്റ്റുഡന്റ്‌സ് സർവീസ് സെന്ററായ സുവേഗ പൂർണരീതിയിൽ പ്രവർത്തിപ്പിക്കാനും യോഗം തീരുമാനിച്ചു.ചോദ്യക്കടലാസ് തയ്യാറാക്കുന്നത് വേഗത്തിലാക്കാനായി പരീക്ഷാ ഭവനിൽ പുതിയ സെക്ഷൻ തുടങ്ങും.

0 comments: