2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

( October-22) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                     
 സ്കൂൾ തുറക്കൽ പാഠ്യപദ്ധതി ഒരുങ്ങി

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള പ്രത്യേക പാഠ്യപദ്ധതിക്ക് അന്തിമരൂപമായി.  ഇതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപക ശാക്തീകരണ പരിപാടിയുടെ സംസ്ഥാനതല ആസൂത്രണ യോഗം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതിക്കു രൂപം നൽകാനാവുന്ന വിധത്തിൽ പഠന സാമഗ്രികൾ തയാറാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.keralawomenscomission.gov.in ൽ ലഭിക്കും. പ്രൊപ്പോസലുകൾ 28 നകം ലഭിക്കണം.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.അപേക്ഷകർ  ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ്‌കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം  കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in, 0471 2528575.

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 23, 25 തീയതികളിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, gptcnta.ac.in, 9446075515, 9446903873.

സ്‌പോട്ട് അഡ്മിഷൻ

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ, എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.വിദ്യാർഥികൾ ഒക്ടോബർ 26നു വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷഫോമിനും: www.erdciit.ac.in. ഫോൺ: 0471-2723333 -250, 8547897106.

സ്‌കൂൾ/കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം

ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളിലെ ഓരോ കോഴ്സിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക്​​ ഹോമിയോ പ്രതിരോധ മരുന്ന്: സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച്‌​ ഹൈകോടതി

സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച്‌​ ഹൈക്കോ ടതി.​ഹോമി​യോ മരുന്ന്​ നല്‍കാനുള്ള കര്‍മപദ്ധതി രേഖപ്പെടുത്തി ഇതുസംബന്ധിച്ച ഹരജി തീര്‍പ്പാക്കി.മരുന്ന് നല്‍കും മുൻപ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന്​ വാങ്ങി വിതരണം ചെയ്യാന്‍ ഹോമിയോപ്പതി ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.

സൈനിക്​ സ്​കൂള്‍ പ്രവേശന പരീക്ഷ; ഓണ്‍ലൈനായി അപേക്ഷിക്കാം

ഓള്‍ ഇന്ത്യ സൈനിക് സ്​കൂള്‍പ്ര​വേശന പരീക്ഷ​ (എ.ഐ.എസ്.എസ്​.ഇ.ഇ) 2022ന് അപേക്ഷ ക്ഷണിച്ചു. ഒ.എം.ആര്‍ രീതിയില്‍ 2022 ജനുവരി ഒമ്പതിന് പരീക്ഷ. രാജ്യത്തെ 33 സൈനിക്​ സ്​കൂളുകളിലെ ആറ്​, ഒമ്ബത്​ ക്ലാസുകളിലേക്ക് വിദ്യര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പെണ്‍കുട്ടികള്‍ക്ക്​ ആറാംക്ലാസിലേക്ക്​ മാ​ത്രമായിരിക്കും പ്രവേശനം.www.nta.ac.in/https://aissee.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്​ എന്‍.ടി.എ ഹെല്‍പ് ഡെസ്​ക് 011-40759000 / 011- 69227700 എന്ന നമ്പ റുമായോ, aissee@nta.ac.in എന്ന വെബ്സൈറ്റിലേക്ക്​ ബന്ധപ്പെടാം.

സാങ്കേതിക സര്‍വകലാശാലയില്‍ എന്‍ജിനീയറിംഗ് ബിരുദത്തിനൊപ്പം മൈനര്‍ ബിരുദവും

ഏതെങ്കിലും ഒരു വിഷയത്തിലെ ബിടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തില്‍ മൈനര്‍ ബിരുദവും കൂടി നല്‍കുന്ന 'മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ്' എന്ന ആശയം എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കുന്നു. ഇത്തരത്തിലുള്ള ആദ്യ ബാച്ച്‌ 2023-ല്‍ പുറത്തിറങ്ങും.സ്വന്തം പഠന മേഖലകള്‍ക്കുപരിയായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള നവീന ശാസ്ത്ര വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാനും, പഠിക്കുവാനും അത് വഴി ആ മേഖലയില്‍ മൈനര്‍ ഡിഗ്രി കരസ്ഥമാക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. ഇത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകളെ വര്‍ധിപ്പിക്കുകയും നൈപുണ്യ ശേഷി വൈവിധ്യവത്കരിക്കുകയും ചെയ്യും.

മുംബൈ യൂണിവേഴ്സിറ്റിയില്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു

മുംബൈ സര്‍വ്വകലാശാലയ്ക്ക് (Mumbai University) കീഴിലുള്ള കോളേജുകളില്‍ ഒക്ടോബര്‍ 20 മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു. കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തോളമായി കോളേജുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ വീണ്ടും കോളേജുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് തങ്ങള്‍ക്ക് പരിചയമുള്ള പഴയ കോളേജ് ജീവിതമല്ല.

എന്‍ജിനീയറിങ്​, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം ലഭിച്ചവര്‍ ഈ മാസം 25ന്​ മുമ്പായി  അഡ്മിഷന്‍ എടുക്കണം

എന്‍ജിനീയറിങ്​, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് www.cee.kerala.gov.in വെബ്​സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അലോട്ട്മെന്‍റ്​ ലഭിച്ചവര്‍ (ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്‍റ്​ ലഭിച്ച്‌ ഫീസ്​ ഒടുക്കിയവര്‍ ഉള്‍പ്പെടെ) ഈമാസം 25ന്​ വൈകീട്ട്​ നാലിന്​ മുമ്പായി  ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം.

പ്ലസ് ടു, ബിരുദ, ബിരുദാനന്തര പ്രവേശനം

പ്ലസ് ടു തോറ്റവര്‍ക്ക് അഞ്ച് വിഷയം മാത്രമെഴുതി കേന്ദ്ര സര്‍ക്കാരിന്റെ പ്ലസ്ടു (നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളിംഗ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്) ജയിക്കാന്‍ ചേര്‍ത്തല കാം കോളേജില്‍ അവസരം. പ്രായപരിധിയില്ല. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഈ പ്ലസ്ടുവിലൂടെ ബിരുദത്തിന് പ്രവേശനം നേടാനാകും.കേരള,എം.ജി, അണ്ണാമലൈ സര്‍വകലാശാലകളിലെ ബി.എ,ബി.കോം,ബി.ബി.എ,എം.കോം,എം.ബി.എ കോഴ്‌സുകളിലേയ്ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9947231007,9947341007.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ടയിലെ (കല്ലറകടവ്) ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 
അപേക്ഷ ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ 30വരെ സമര്‍പ്പിക്കാം. ഫോണ്‍ : 9544788310, 8547630042.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 22 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ഒക്‌ടോബര്‍ 22 ന് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. 

സ്‌പോര്‍ട്‌സ് (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. കമ്മ്യൂണിറ്റിക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദവിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (1984 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ എഴുതാന്‍ സാധിക്കാത്തവര്‍ക്കുളള പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ 26 മുതല്‍ നടത്തുന്നതാണ്. 


പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഒക്‌ടോബര്‍ 26 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 29 വരെയും 400 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 എംജി സർവകലാശാല

സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ (ഒക്‌ടോബർ 23) വൈകീട്ട് നാലുവരെ

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ സീറ്റ് ലഭിച്ച അപേക്ഷകർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്‌ടോബർ 23ന് വൈകീട്ട് നാലിന് മുൻപായി അലോട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം.

അപേക്ഷ തീയതി

നാലാം സെമസ്റ്റർ എം.എ. (പ്രിന്റ് ആന്റ് ഇലക്‌ട്രോണിക്‌സ് ജേർണലിസം – 2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്‌ടോബർ 27 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 29 നും അപേക്ഷിക്കാം.

എക്‌സ്റ്റേണൽ പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) 2019-21 എക്‌സ്റ്റേണൽ പരീക്ഷകൾ ഒക്‌ടോബർ 29 മുതൽ ആരംഭിക്കും. 

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്‌ടോബർ 26ന് സ്‌പോട് അഡ്മിഷൻ നടത്തുന്നു.  വിശദവിവരത്തിന് ഫോൺ: 0481-2731039, 9447588931.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ രണ്ടുവരെ അപേക്ഷിക്കാം.

0 comments: