2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പ്ലസ് വൺ സീറ്റ് വർധിപ്പിച്ചേക്കും ,ഒക്ടോബർ 21 ന് ശേഷം നടപടി ,പുതിയ അറിയിപ്പ്

                         


ഒക്ടോബർ 21 ന് ശേഷം പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനുള്ള  നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കും. അതോടൊപ്പം സർകാർ നിശ്ചയിച്ച എയ്​ഡഡ്​ സ്കൂളുകളിലെ മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിനുള്ള  സമയം ഇൗ മാസം 21ന്​ അവസാനിക്കുന്നതാണ് .

അപ്പോഴേക്കും രണ്ടാം അലോട്ട്​മെന്‍റ്​ അനുസരിച്ചുള്ള അനുസരിച്ചുള്ള  പ്രവേശന നടപടികള്‍ തീരുകയും അവശേഷിക്കുന്ന സീറ്റുകളുടെ എണ്ണവും കിട്ടുന്നതാണ്  .

പുറത്ത് നിൽക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇതുകൂടി പരിഗണിച്ച് പരിശോധന നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷം ബാക്കിയുള്ള സീറ്റിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ഇതിനായി അലോട്ട്​മെന്‍റ്​ കിട്ടാതെ  പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ പുതുക്കിനല്‍കാവുന്നതാണ്. ഈ ഘട്ടത്തിൽ നേരത്തെ അപേക്ഷ കൊടുക്കാൻ സാധിക്കാത്തവർക്കും അപേക്ഷ നൽകാവുന്നതാണ്. ​ ബാക്കിയുള്ള സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്​മെന്‍റിന്​ ലഭിക്കുന്ന അപേക്ഷകളും ഒരുമിച്ച്  പരിഗണിക്കുന്നതോടെ സീറ്റ് ക്ഷാമത്തെ കുറിച്ച് കൂടുതൽ വ്യക്തമാകും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ  വിലയിരുത്തൽ.  ഇതിനുശേഷം  സീറ്റുകൾ ആവശ്യമെങ്കിൽ അതിനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുന്നതാണ് .

ഇപ്പോൾ  ആവശ്യത്തിന് കുട്ടികളില്ലാത്ത തെക്കന്‍ ജില്ലകളിലെ ബാച്ചുകള്‍  മലബാറിലെ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക്​ മാറ്റുന്നത​ ഇൗ അവസരത്തിൽ  പരിശോധിക്കും. 40 സ്കൂളുകളില്‍ 2014 -15 വര്‍ഷത്തില്‍  അനുവദിച്ച 49 ബാച്ചുകളില്‍ ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലെന്ന്  ഹയര്‍സെക്കന്‍ഡറി ​ഐ .സി.ടി സെല്‍ നേരത്തേതന്നെ റിപ്പോര്‍ട്ട്​ ചെയ്തിട്ടുണ്ട്​. ഇൗ ബാച്ചുകള്‍ നിര്‍ത്തലാക്കി അത്രയും ബാച്ചുകള്‍ മലബാറില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും  പിന്നീട്​ നിർത്തി വയ്ക്കുകയായിരുന്നു.

ഗെസ്റ്റ് അധ്യാപകരെ ഉപയോഗിച്ച് സീറ്റ്​ ക്ഷാമമുള്ള ജില്ലകളില്‍ ​ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്ന നിര്‍ദേശവും നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്​ സര്‍ക്കാറിന്​ നൽകിയിരുന്നു . എന്നാല്‍, ​ധനവകുപ്പി​ന്റെ അനുമതി കിട്ടിയില്ല . പുതിയ സാഹചര്യത്തില്‍ താല്‍ക്കാലിക ബാച്ചുകള്‍ എന്ന നിര്‍ദേശവും 21ന്​ ശേഷം പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റ്​ പരിഗണിച്ചേക്കും .

വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത് സീറ്റ്​ ലഭിക്കാത്തവരില്‍ ഒരു വിഭാഗം വിദ്യാർത്ഥികൾ മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം നേടുന്നതോടെ പ്രവേശനം കിട്ടാത്ത  കുട്ടികളുടെ എണ്ണം കുറയുമെന്നാണ് . എന്നിട്ടും സീറ്റ് കിട്ടാത്തവരുടെ തോത് അനുസരിച്ചായിരിക്കും ​  ബാച്ചുകള്‍ മാറ്റുന്നതും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതുമായ കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നത് .

0 comments: