ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നു . ബംഗളൂരിവിലെ എച്ച്.പി ഗ്രീന്‍ ആന്‍ ആന്‍ഡ് ഡി സെന്ററിലായിരിക്കും അവസരം . ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രകടന മികവ് അടിസ്ഥാനമാക്കി 4 വര്‍ഷം വരെ ഇത് നീട്ടി നല്‍കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
കമ്പനി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍
തസ്തിക: റിസര്‍ച്ച് അസോസിയേറ്റ്
തിരഞ്ഞെടുപ്പ് രീതി: സ്‌ക്രീനിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍
ശമ്പളം: 65,000 രൂപ മുതല്‍ 85,000 രൂപ വരെ മാസ സ്‌റ്റൈപന്റ് ലഭിക്കും
അപേക്ഷ ഫോം എച്ച്.പി.സി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.hindustanpetroleum.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
0 comments: