2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്ക് ഒക്ടോബർ 20 വരെ അപേക്ഷ സമർപ്പിക്കാം ;

                                    


സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങള്‍ക്കുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (Navakerala post Doctoral Fellowship) അപേക്ഷ ആരംഭിച്ചു .

കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനതായ സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് കിട്ടുന്നത് . തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നത് . രണ്ട് വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ് (Fellowship) കൊടുക്കുന്നത്.

ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയര്‍ ആയിരിക്കണം അപേക്ഷകര്‍.40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി . അര്‍ഹതപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും അഞ്ച് വര്‍ഷം ഇളവ് കിട്ടുന്നതാണ് . കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ നിന്നാകണം ഗവേഷണം നടത്തേണ്ടത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകന്‍ മെന്‍റര്‍ ആയി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.kshec.kerala.gov.in https://159.89.167.203/kshecportal/public/index.php/navakerala_fellowship എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം .

0 comments: