സര്‍ക്കാറിന്റെ കഴിഞ്ഞ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്പെഷല്‍ അരി നിർത്തലാക്കി .
സാമ്പത്തിക പ്രതിസന്ധി വളരെ പരിതാപകരമായതിനെ തുടർന്നാണ് ഈ തീരുമാനം.
പൊതുവിതരണ വകുപ്പില്‍നിന്ന് ലഭിക്കുന്ന ഇപ്പോഴത്തെ വിവരം സ്പെഷല്‍ അരി വിതരണം ഉത്സവകാലത്തേക്ക് മാത്രമായി ചുരുക്കകയെന്നാണ് . എന്നാല്‍, ഇതു സംബന്ധിച്ചും അവസാന തീരുമാനം വന്നിട്ടില്ല...
പ്രതിമാസം കാര്‍ഡൊന്നിനു 10 കിലോവീതം അരി 15 രൂപ നിരക്കില്‍ കൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതുആഗസ്റ്റ് മാസംവരെ തുടര്‍ന്നു. സെപ്റ്റംബർ മാസത്തിൽ 10 കിലോയില്‍നിന്ന് അഞ്ചാക്കി വിഹിതം കുറച്ചു. ഒക്ടോബറില്‍ ഇതിനുപിന്നാലെയാണ് മൊത്തമായും നിര്‍ത്തലാക്കിയത്.
50 ലക്ഷം കാര്‍ഡുടമകള്‍ക്ക് കേന്ദ്രം 22 രൂപക്ക് നല്കുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ സംസ്ഥാനം നല്‍കിയിരുന്നത്. ഇത് സര്‍ക്കാറിനു വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത് .
0 comments: