2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

കേരള കോളേജ് വിദ്യഭ്യാസ വകുപ്പ് മുഖേന കൊടുത്തുവരുന്ന സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                                         വിദ്യർത്ഥികളുടെ ശ്രദ്ധക്ക് 

 • കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിക്കുക 
 • matriculation, register number, year എന്നിവ ശരിയായി രേഖപ്പെടുത്തുക 
 • വിദ്യർത്ഥിയുടെ തന്നെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉൾപ്പെടുത്തണം 
 • അപേക്ഷിക്കുമ്പോൾ ബാങ്ക് വിശദാംശങ്ങൾ ലിസ്റ്റ് ചെയ്തു വരുന്നില്ലെങ്കിൽ ബാങ്ക് അഡ്രെസ്സ് .പിൻകോഡ് ,ഐ .എഫ് .സി .കോഡ് സഹിതം ഡി .സി. ഇ. സ്കോളർഷിപ് സൈറ്റിലേക്ക് മെയിൽ  ചെയ്യുക .
 • അപേക്ഷിക്കുമ്പോൾ school/college /എന്നിവ  ലിസ്റ്റ് ചെയ്തു വരുന്നില്ലെങ്കിൽ കോളേജിന്റെ അഡ്രെസ്സ് ,കോഴ്സ് ഡീറ്റെയിൽസ് ,യൂണിവേഴ്സിറ്റി അഫിലിയേഷൻ  ,ലെറ്റർ എന്നിവ സഹിതം ഡി .സി. ഇ. സ്കോളർഷിപ് സൈറ്റിലേക്ക് മെയിൽ  ചെയ്യുക .
 • online അപേക്ഷിക്കുമ്പോൾ personal details  submit  ചെയ്ത ശേഷം വരുന്ന വിൻഡോയിൽ അപേക്ഷ സമർപ്പിക്കണം എന്നാൽ മാത്രമേ പ്രിന്റ് ലഭിക്കുകയുള്ളു .
 • ഒരാൾക്ക് എത്ര സ്കോളർഷിപിന് അപേക്ഷിക്കാം .അപേക്ഷിച്ച സ്കോളർഷിപ് റദ്ദാക്കണമെങ്കിൽ സ്കോളർഷിപ് പ്രോസസ്സ് ചെയ്തതിനു ശേഷം വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്തതിനു ശേഷമേ ക്യാൻസൽ ചെയ്യാൻ സാധിക്കുകയുള്ളു .
 • renewal ചെയ്യുന്നതിന് സ്കോളർഷിപ് വെബ്‌സൈറ്റിൽ ലഭിച്ച സ്കോളർഷിപ് സെലക്ട് ചെയ്തതിനു ശേഷം renewal  option സെലക്ട് ചെയ്തു സ്കോളർഷിപ് കിട്ടിയ വർഷവും ഇൻസ്റ്റി ട്യൂഷൻ ഡീറ്റെയിൽസ് കൊടുത്താൽ വിദ്യർത്ഥികളുടെ പേര് ലിസ്റ്റ് ചെയ്തു വരും .അതിൽ student name സെലക്ട് ചെയ്തു ഡീറ്റെയിൽസ് വരും .
 • മൾട്ടിപ്ലൈ സ്കോളർഷിപ്പിന് അപേക്ഷിച്ച കുട്ടികൾ അറിയിപ്പ് ലഭിക്കുന്ന മുറക്ക് ഒരു സ്കോളർഷിപ് നിർത്തി മറ്റുള്ളവ ഒഴിവാക്കേണ്ടതാണ് .
 • ഹിന്ദി ഉപവിഷയമായി പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ ഹിന്ദി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു .
 • മ്യൂസിക് ഉപവിഷയമായി പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ മ്യൂസിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു 
 • ഫൈൻ ആർട്സ്  പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ ഫൈൻ ആർട്സ്  സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു .
 • ഒന്നാം വർഷം അപേക്ഷ നൽകി സ്കോളർഷിപ് ലഭിച്ച കുട്ടികൾ അടുത്ത വര്ഷം റിന്യൂ ചെയ്യുകയാണ് വേണ്ടത് .

കോളേജ് അധികൃതർ ശ്രദ്ധിക്കേണ്ടത് 

 • അപേക്ഷ സ്വീകരിക്കുന്നവരുടെ register number ,year  എന്നിവ verify ചെയ്യണം .എന്തെങ്കിലും തെറ്റുണ്ടെങ്കിൽ  verify ചെയ്യരുത്
 •  institution id ,password എന്നിവ നഷ്ട്ടപെട്ടിട്ടുണ്ടെങ്കിൽ മെയിൽ ചെയ്യണം .
 • പുതിയ കോഴ്‌സുകൾ ആഡ് ചെയ്യാനും പഴയ കോഴ്‌സുകളുടെ പേര് മാറ്റിയാലും മെയിൽ ചെയ്തു അറിയിക്കണം 
 • വെബ്‌സൈറ്റിൽ അവാർഡ് സ്റ്റുഡന്റസ് എടുത്താൽ സ്കോളർഷിപ് ലഭിച്ച കുട്ടികളുടെ ഡീറ്റെയിൽസ് അറിയാൻ സാധിക്കും 
 • verification level ,approval level എന്നി ങ്ങനെ രണ്ടു ലെവൽ വെരിഫിക്കേഷൻ കഴിഞ്ഞാൽ മാത്രമേ കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കുകയുള്ളു .ഇത് കൃത്യമായി പ്രിൻസിപ്പൽമാരും നോഡൽ ഓഫീസർമാരും ശ്രദ്ധിക്കേണ്ടതാണ് .
 • വിദ്യർത്ഥികൾ നൽകിയ രേഖകൾ പൂർണമായി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ് .
 • D.C.E സ്കോളർഷിപ്പ് വെബ്‌സൈറ്റിൽ പുതിയതായി കോളേജ് / സ്കൂൾ ഉൾപെടുത്താനായി  അപേക്ഷിക്കുമ്പോൾ കോളേജിന്റെ പേര് / അഡ്രെസ്സ് / യൂണിവേഴ്സിറ്റി അഫിലിയേഷൻ LETTER എന്നിവ സഹിതം ലെറ്റർ തപാലിൽ അയക്കുകയും അതാതു D.C.E സ്കോളർഷിപ്പ് മെയിൽ ചെയ്യുകയും വേണം 


0 comments: