2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

ഭിന്നശേഷിക്കാര്‍ക്കും സംവരണ വിഭാഗങ്ങള്‍ക്കും പി ജി കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന് അപേക്ഷികൾ ആരംഭിച്ചു

                                   


പട്ടികജാതി(sc) പട്ടികവര്‍ഗ്ഗ(ST) വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും(people with disability) ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ(Digital University) ഫുള്‍ ടൈം പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. ടെക്‌നോസിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാലയുടെ എം ടെക് ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, എം ടെക് ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എം എസ് സി ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇന്‍ എക്കോളജി (എക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് ) എന്നീ കോഴ്‌സുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്.

കമ്ബ്യൂട്ടര്‍ സയന്‍സില്‍ എം എസ് സി ചെയ്യുന്നവര്‍ക്ക് സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യാം.

നവംബര്‍ 1 ന് സ്‌പോട്ട് അഡ്മിഷനുള്ള ഓണ്‍ലൈന്‍ പരീക്ഷ
 നടക്കും. ഒക്ടോബര്‍ 31ആണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി . കൂടുതല്‍ വിവരങ്ങള്‍ക്ക് www.duk.ac.in/admission ഈ വെബ്സൈറ്റ് സന്ദർശിക്കുക.

0 comments: