കോവിഡ് വ്യാപനത്തിന് പിന്നാലെ അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് ആരംഭിക്കാൻ പോവുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. ചില അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്നും വാക്സീൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിൽ വരാതിരിക്കുകയാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു . കുത്തിവയ്പ് എടുക്കാത്ത രക്ഷിതാക്കൾക്കും നിർദേശം ബാധകമാണ്. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു.
പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. കുട്ടികൾക്ക് സ്കൂളിൽ വരാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണം. ഓട്ടോറിക്ഷയില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
0 comments: