2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

കുട്ടികൾക്ക് ഹോമിയൊ പ്രതിരോധ മരുന്ന് നൽകരുതെന്ന് ഐഎംഎ

                                      



കുട്ടികൾക്ക് ഹോമിയൊ പ്രതിരോധ മരുന്ന് നൽകരുതെന്ന് പ്രമേയം പാസാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികൾക്ക് കോവിസ്ബാധിച്ചാലുംഗുരുതരമാകില്ല.കുട്ടികൾക്ക് ഗുരുതരമായ രോഗം വരുവാനുള്ള സാധ്യത വളരെ കുറവായതിനാലും വാക്സിൻ പോലും ആവശ്യമില്ലാത്ത സ്ഥിതിയുള്ളതിനാലും ആഴ്ട്സനികം ആൽബം പോലെയുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുവാദം നൽകരുതെന്ന് രക്ഷകർത്താക്കളോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

സ്കൂൾ വിദ്യാർത്ഥികൾക്ക് ലോകത്തൊരിടത്തും പരീക്ഷിച്ചിട്ടില്ലാത്തതും, വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലാത്തതുമായ ആഴ്സനിക് ആല്ബം പോലെയുള്ള മരുന്ന് വിതരണം ചെയ്യുന്ന നടപടികളിൽ നിന്നും സർക്കാർ പിൻ വാങ്ങണമെന്ന് 2021 ഒക്ടോബർ ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രവർത്തകസമിതി ഐക്യകണ്ഠേന ആവശ്യപ്പെടുന്നു.

1 അഭിപ്രായം: