2021, ഒക്‌ടോബർ 24, ഞായറാഴ്‌ച

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത;

                                    


 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാര്‍ത്ത. ഒരുപാട് തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി എസ്ബിഐ വാഗ്ദാനം നൽകിയിട്ടുണ്ട് .

കോവിഡ് കാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി വാതില്‍പ്പടി ബാങ്കിംഗ് (ഡോര്‍ സ്‌റ്റെപ്പ് ബാങ്കിംഗ്) സേവനവും എസ്ബിഐ കൊണ്ടുവന്നിരുന്നു . വഴി പണം പിന്‍വലിക്കല്‍ മുതല്‍, പേ ഓര്‍ഡറുകള്‍, പുതിയ ചെക്ക് ബുക്ക് തുടങ്ങിയ ധാരാളം സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വീടുകളില്‍ കിട്ടുമായിരുന്നു .

ഇത്തരത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കുവാന്‍ കഴിയുന്ന ഏറ്റവും ചെറിയ തുക 1,000 രൂപയാണ്. പരമാവധി 20,000 രൂപ വരെയും പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിന് മുമ്പായി നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് തുക ഉണ്ടെന്ന് ഉറപ്പുവരുത്തുക . മതിയായ തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ഇല്ല എങ്കില്‍ ഇടപാട് റദ്ദ് ആകാനും ഇത് കാരണമാകും.

വാതില്‍പ്പടി ബാങ്കിംഗ് സേവനം ലഭ്യമാകണമെങ്കില്‍ എസ്ബിഐ ഉപയോക്താക്കള്‍ https://bank.sbi/dsb എന്ന ഔദ്യോഗിക ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ക്കും, മൈനര്‍ അക്കൗണ്ടുകള്‍ക്കും നോണ്‍ പേഴ്‌സണല്‍ അക്കൗണ്ടുകള്‍ക്കും ഈ സേവനം കിട്ടുകയില്ല എന്ന് എന്ന് പ്രത്യേകം ശ്രദ്ധിക്കുക . ഉപയോക്താക്കളുടെ വിലാസം ഹോം ബ്രാഞ്ചില്‍ നിന്നും 5 കിലോ മീറ്റര്‍ റേഡിയസിലായിരിക്കണം .

75 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കായി വാതില്‍പ്പടി സേവനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാര്‍ജായി വാങ്ങുന്നത് . ബാങ്കിന്റെ മൊബൈല്‍ അപ്ലിക്കേഷനിലൂടെയും നേരത്തേ പറഞ്ഞത് പോലെ വെബ്‌സൈറ്റ് മുഖേനയും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ 1800111103 എന്ന ടോള്‍ ഫ്രീ നമമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്സവകാല സീസണ്‍ പ്രമാണിച്ച്‌ ഉപയോക്താക്കള്‍ക്കായി പല തരത്തിലുള്ള ഓഫറുകള്‍ വാഗ്ദാനം നൽകുന്നുണ്ട് . കാര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങിയ വായ്പകളിലും പല തരത്തിലുള്ള ഇളവുകള്‍ എസ്ബിഐ കൊടുക്കുന്നു .

എസ്ബിഐയുടെ ഈ പുതിയ ഓഫറുകളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ല്‍ ലോഗ് ഇന്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ് . ബാങ്ക് വാഗ്ദാനം ചെയ്യുന്ന പല തരം വായ്പകളിലെ പ്രത്യേക ഉത്സവകാല ഓഫറുകള്‍ വ്യക്തിമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എസ്ബിഐ സന്ദേശം പുറത്തുവിട്ടിരുന്നു .

കാര്‍ വായ്പകള്‍ക്കും. സ്വര്‍ണ വായ്പകള്‍ക്കും, വ്യക്തിഗത വായ്പകള്‍ക്കും പ്രൊസസിംഗ് ചാര്‍ജ് ഒഴിവാക്കിയതാണ് ഇതില്‍ പ്രത്യേകമായ എടുത്തുപറയേണ്ട കാര്യം . വ്യക്തിഗത വായ്പകള്‍ക്ക് 9.6 ശതമാനം മുതലാണ് എസ്ബിഐയില്‍ പലിശ നിരക്ക്. കാര്‍ വായ്പകള്‍ 7.25 ശതമാനം പലിശ നിരക്ക് മുതല്‍ ഉപയോക്താക്കള്‍ക്ക് കിട്ടുന്നതാണ് . 7.5 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക് ആയി ഈടാക്കുന്നത് .

എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും ഉപയോക്താക്കള്‍ക്ക് വായ്പകള്‍ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. എസ്ബിഐ ഭവനാ വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. വായ്പാ തുകയും പലിശ നിരക്കുമായി ബന്ധമില്ല. നേരത്തേ 75 ലക്ഷം രൂപയുടെ ഭവന വായ്പ 7.15 ശതമാനം പലിശ നിരക്കിലായിരുന്നു ഉപയോക്താക്കള്‍ക്ക് നൽകിയിരുന്നത് .

എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിലും സ്ഥിര നിക്ഷേപ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. റീവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍-ജിഡിഎസ് എന്നാണ് എസ്ബിഐയുടെ ഈ സ്വര്‍ണ സ്ഥിര നിക്ഷേപത്തിന് പറയുന്ന പേര്. സ്വര്‍ണത്തില്‍ നടത്താവുന്ന സ്ഥിര നിക്ഷേപത്തിന് സമാനമായ സ്വഭാവമാണ് റീവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമി (ആര്‍-ജിഡിഎസ്) നുമെന്ന് എസ്ബിഐ വ്യക്തമാക്കുന്നു. തങ്ങളുടെ കൈവശം വെറുതേ കിടക്കുന്ന സ്വര്‍ണം ഉപയോക്താക്കള്‍ക്ക് എസ്ബിഐയുടെ ഈ ആര്‍-ജിഡിഎസ് പദ്ധതിയില്‍ നിക്ഷേപം നടത്താം. ഇതിലുടെ ഉപയോക്താവിന്റെ സ്വര്‍ണത്തിന്മേലുള്ള സുരക്ഷ, പലിശ ആദായം, മറ്റ് അധിക നേട്ടങ്ങള്‍ തുടങ്ങിയ എസ്ബിഐ വാഗ്ദാനം നൽകുന്നു .

0 comments: