2021, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

( October-18 ) ഇന്നത്തെ പ്രധാന സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ

  


പ്ലസ്‌വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം: കെ.എ.ടി.എഫ്‌.

പ്ലസ്‌വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന്‌ കേരള അറബിക്‌ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പഠന സൗകര്യം ഒരുക്കണം. നിലവില്‍ ഹയര്‍സെക്കണ്ടറിയുള്ള സ്‌കൂളുകളില്‍ പുതിയ ബാച്ചുകളും ഹയര്‍സെക്കണ്ടറി ഇല്ലാത്ത സ്‌കൂളുകള്‍ക്ക്‌ പുതിയ പ്ലസ്‌ടു ബാച്ചുകളും അനുവദിച്ച്‌ വയനാട്‌ ജില്ലക്ക്‌ പ്രത്യേക പരിഗണന നല്‍കണം എന്ന് ആവശ്യപ്പെട്ടു .

ഒരു സീറ്റില്‍ ഒരു കുട്ടി' അപ്രായോഗിക​മെന്ന് വിലയിരുത്തല്‍; സ്‌കൂള്‍ യാത്രയില്‍ ഇളവുകള്‍ പരിഗണനയില്‍

നവംബര്‍ ഒന്നിനു സ്‌കൂള്‍ തുറക്കുമ്ബോള്‍ കുട്ടികളുടെ യാത്രാ നിബന്ധനകളില്‍ കൂടുതല്‍ ഇളവിനു സാധ്യത. കുട്ടികളുമായി പോകുന്ന വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയേ പാടുള്ളൂ എന്നാണു നിലവിലെ തീരുമാനം. ഇത്‌ അപ്രായോഗികമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഇളവിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌. കോവിഡ്‌ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യവും കണക്കിലെടുക്കും. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി ചേരുന്ന വിദഗ്‌ധസമിതി യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മഴക്കെടുതി കാരണം എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

മീഡിയ അക്കാദമി: ഡിജിറ്റൽ ജേണലിസം ഈവനിങ് ബാച്ച്, 31 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 6 മാസത്തെ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിങ് ) 31വരെ അപേക്ഷിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. യോഗ്യത: ഡിഗ്രി. പ്രായപരിധിയില്ല. ഇന്റർവ്യൂ വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: www. keralamediaacademy.org. 

നുവാൽസിൽ പിഎച്ച്ഡി;യുജിസി നെറ്റ് ഇല്ലാത്തവർ എൻട്രൻസ് എഴുതണം

ദേശീയ നിയമ സർവകലാശാലയായ കൊച്ചി നുവാൽസിൽ ഫുൾടൈം / പാർട്‌ടൈം പിഎച്ച്ഡി പ്രവേശനത്തിന് 30 വരെ അപേക്ഷ സ്വീകരിക്കും. 55% മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ എൽഎൽഎം വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. യുജിസി നെറ്റ് ഇല്ലാത്തവർ എൻട്രൻസ് എഴുതണം. ഫോൺ : 0484-2555990,registrar@nuals.ac.in; വെബ് : www.nuals.ac.in

പ്ലസ്ടു ഫസ്റ്റ്ക്ലാസിൽ പാസായോ?; 90 ഒഴിവുകളുമായി ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം

ഈവർഷം ജെഇഇ മെയിൻ എഴുതിയ ആൺകുട്ടികൾക്കായി കരസേനയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിൽ (പെർമനന്റ്കമ്മിഷൻ) 90 ഒഴിവ്. അപേക്ഷ നവംബർ 8 വരെ. www.joinindianarmy.nic.in.യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12–ാം ക്ലാസ് ജയം. 2002 ജൂലൈ രണ്ട്– 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം.

ജിയോ ഇൻഫർമേഷമനിൽ പിജി ഡിപ്ലോമ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസി‌ലിന്റെയും സഹായത്തോടെ കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് & ടെക്നോളജിയിൽ നവംബർ 29നു തുടങ്ങുന്ന പിജിഡിപ്ലോമ ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് & ടെക്നോളജി (PGDGIST) പ്രോഗ്രാമിലെ പ്രവേശനത്തിനു 25 വരെ അപേക്ഷിക്കാം.വെബ് : www.keralauniversity.ac.in

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. മാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ രണ്ട് വർഷം നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  20.  കൂടുതൽ വിവരങ്ങൾ: www.kshec.kerala.gov.in

വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകണോ?; ഷിപ്‌യാഡ് വിളിക്കുന്നു

ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാൻ അവസരമൊരുക്കുന്ന 12 മാസ ജിഎംഇ (ഗ്രാജ്വേറ്റ് മെക്കാനിക്കൽ എൻജിനീയേഴ്സ്) കോഴ്സ് പ്രവേശനത്തിന് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി ഷിപ്‌യാഡ് നവംബർ 15 മുതൽ 30 വരെ അപേക്ഷ സ്വീകരിക്കും. രേഖകളടക്കം അപേക്ഷ സ്പീഡ് പോസ്റ്റിലയയ്ക്കാം.വിശദാംശങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയ്‌ക്കും https://cochinshipyard.in. സൈറ്റിലെ Marine Engineering– Joining Instructions ലിങ്ക് നോക്കുക

ഒക്ടോബർ 19ന് വിക്‌ടേഴ്സ് ക്ലാസുകൾക്ക് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഒക്ടോബർ 19ന് ദിവസങ്ങളിൽ അവധി. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി.
ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ ഗവേഷണം: 35,000 രൂപ മാസ ഫെലോഷിപ്പ്‌.
ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റര്‍ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ iitgn.ac.in/admissions/phd വഴി ഒക്ടോബര്‍ 24 വരെ നല്‍കാം. ഒന്നില്‍ക്കൂടുതല്‍ വിഷയത്തില്‍ അപേക്ഷിക്കാന്‍, ഓരോന്നിനും പ്രത്യേകം അപേക്ഷ നല്‍കണം.

പഠനത്തിനൊപ്പം ജോലി : വിജയകരമായ മൂന്നാം ബാച്ചിന് ശേഷം പുതിയ അഡ്മിഷന്‍ സ്വീകരിക്കുന്നു
എന്‍ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന.ഏണ്‍ ആന്‍ഡ് ലേണ്‍ ഫോര്‍ ദി ഡിസര്‍വിങ് എന്ന പദ്ധതിയുടെ നാലാം ബാച്ചിലേക്കാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.തല്‍പരരായ വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നല്‍കുന്നത്. അദ്ധ്യാപനത്തില്‍ അഭിരുചി ഉള്ളവര്‍ക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് ‌യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283.വെബ്സൈറ്റ് : https://ncdconline.org/

0 comments: