2021, ഒക്‌ടോബർ 19, ചൊവ്വാഴ്ച

KTU പരീക്ഷകള്‍ മഴയെ തുടർന്ന് മാറ്റിവെച്ചു ;

 




മഴക്കെടുതിയെ തുടര്‍ന്ന് Kerala Technical University (KTU) പരീക്ഷകള്‍ മാറ്റിവെച്ചു.

ഒക്ടോബര്‍ 20 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

രണ്ടാം സെമസ്റ്റര്‍ B Tech, B Arch, BHMST, B Des പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് 20-ാം തിയതി മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നല്‍കിയിരുന്നു.

 കേരളത്തിലെ മഴയെ തുടർന്ന് PSC പരീക്ഷകളും മാറ്റിവെച്ചു, പുതിക്കിയ തിയതി പിന്നീട് അറിയിക്കും.

Kerala PSC യും ഈ ദിവസങ്ങളിലുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഒക്ടടോബര്‍ 21, 23 തിയതികളിലെ PSC പരീക്ഷകളാണ് Kerala Public Service Commission മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി

മഴക്കെടുതിയെ തുടര്‍ന്ന് ഇന്ന് മുതല്‍ തുറക്കാനിരുന്ന കോളേജുകളുടെ പ്രവര്‍ത്തനം ഈ മാസം 25-ാം തിയതിലേക്ക് നീട്ടി. ബുധനാഴ്ച ഒക്ടോബര്‍ 20 മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകള്‍ തുറക്കുന്നത് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

കനത്ത മഴയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റി വെച്ചു

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മഴക്കെടുതിയെ പരിഗണിച്ച്‌ എംജി, കേരള, കണ്ണൂര്‍, ആരോഗ്യ സര്‍വകലശാലകളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നാളെ പരീക്ഷകളും മാറ്റിവെക്കാനാകും സാധ്യത. അതോടൊപ്പം സംസ്ഥാന പ്ലസ് വണ്‍ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ എല്ലാ പുതുക്കിയതി തിയതി പിന്നീട് അറിയിക്കുന്നത്.

0 comments: