2021, ഒക്‌ടോബർ 23, ശനിയാഴ്‌ച

( October-23) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                 


ഐ.സി.എസ്‌.സി പത്താം ക്ലാസ് പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പരീക്ഷ,പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ഐ.സി.എസ്‌.ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ നവംബര്‍ 29ന് ആരംഭിക്കും. ഡിസംബര്‍ 16ന് പരീക്ഷ അവസാനിക്കും. ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതിയും പ്രഖ്യാപിച്ചു. നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുക ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ ആണ് അറിയിപ്പ് പുറത്തിറക്കിയത്.

സിദ്ധ, യുനാനി കോഴ്സുകള്‍

തമിഴ്നാട്ടിലെ പാളയംകോട്ടയിലെ ഗവ. സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദരാബാദിലെ ഗവ. നിസാമിയ ടിബ്ബി കോളേജ്, ബംഗളുരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് യുനാനി മെഡിസിന്‍ എന്നീ കോളേജുകളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവില്‍ പി.ജി കോഴ്‌സുകളില്ലാത്ത സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും 26ന് വൈകിട്ട് 5നകം സീറ്റുകളില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ www.ayurveda.kerala.gov.in വെബ്സൈറ്റില്‍.

സ്‌പെഷാലിറ്റി നഴ്‌സിങ്‌ ഡിപ്ലോമ

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ്‌ നഴ്‌സിങ്‌ കോളജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ്‌, എമര്‍ജന്‍സി ആന്‍ഡ്‌ ഡിസാസ്‌റ്റര്‍ നഴ്‌സിങ്‌, ഓങ്കോളജി നഴ്‌സിങ്‌, ന്യൂറോ സയന്‍സ്‌ നഴ്‌സിങ്‌, കാര്‍ഡിയോ തൊറാസിക്ക്‌ നഴ്‌സിങ്‌, നിയോനാറ്റല്‍ നഴ്‌സിങ്‌, നഴ്‌സസ്‌ ആന്‍ഡ്‌ മിഡ്‌വൈഫറി പ്രാക്‌റ്റീഷണര്‍ എന്നീ പോസ്‌റ്റ് ബേസിക്‌ ഡിപ്ലോമ നഴ്‌സിങ്‌ കോഴ്‌സുകള്‍ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്‌ടസ്സ്‌ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി നവംബര്‍ ആറു വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04712560363, 364.

നീറ്റ് പി.ജി പ്രവേശനം: ആദ്യ റൗണ്ട് കൗൺസിലിം​ഗ് 25 ന് ആരംഭിക്കും

നീറ്റ് പി.ജി കൗൺസിലിംഗിന്റെ ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എം.സി.സി) പുറത്തുവിട്ടു. കൗൺസിലിംഗ് ഷെഡ്യൂൾ എം.സി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in ൽ നൽകിയിട്ടുണ്ട്.ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 25ന് ആരംഭിക്കും. 29 വരെ രജിസ്ട്രേഷൻ തുടരും. 

യു.​ജി.സി നെറ്റ്: പുതുക്കിയ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻ.ടി.എ

യു.ജി.സി നെറ്റ് ഡിസംബർ 2020, ജൂൺ 2021 സൈക്കിൾ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു.യു.ജി.സി നെറ്റ് പരീക്ഷയുടെ വിശദമായ ഡേറ്റ് ഷീറ്റ് എൻ.ടി.എയുടെ വെബ്സൈറ്റുകളായ www.nta.ac.in, ugcnet.nta.nic.in എന്നിവയിൽ ഉടൻ അപ്ലോഡ് ചെയ്യും.

രാഷ്ട്രീയ മിലിട്ടറി സ്കൂൾ പ്രവേശന പരീക്ഷ: സ്കോർ കാർഡ് പരിശോധിക്കാം

രാഷ്ട്രീയ മിലിട്ടറി സ്കൂളിലെ ആറാം ക്ലാസ്, ഒമ്പതാം ക്ലാസ് പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2020-2021 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലമാണ് വന്നിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rashtriyamilitaryschools.edu.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

നീറ്റ് യു.ജി: അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ 26 വരെ അവസരം

നീറ്റ് യു.ജി. 2021 രണ്ടു ഘട്ടങ്ങളിലായി നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താനും ഭേദഗതി ചെയ്യാനും ഒക്ടോബര്‍ 26 വരെ സമയം അനുവദിച്ചു. ജന്‍ഡര്‍, നാഷണാലിലിറ്റി, ഇമെയില്‍ വിലാസം, കാറ്റഗറി, സബ് കാറ്റഗറി എന്നിവ, രണ്ടാം ഘട്ടത്തില്‍ നല്‍കിയ വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്താം. വിവരങ്ങള്‍ക്ക്:nta.ac.in/, neet.nta.nic.in.

സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് 33 ലക്ഷം രൂപ ശമ്പളത്തില്‍ അമേരിക്കയില്‍ നിയമനം

എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിയ രണ്ടാം രാജ്യാന്തര കാമ്പസ് പ്ലേസ്‌മെന്റില്‍ തിളങ്ങി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. മസാച്യുസെറ്റ്‌സിലെ സൗത്ത്ബറോ ആസ്ഥാനമായുള്ള അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസ് കമ്പനിയായ വിര്‍ച്യുസ ആണ് 2022ല്‍ ബി.ടെക്., എം.ടെക്., എം.സി.എ.പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്ലെയ്‌സ്‌മെന്റ് നടത്തിയത്.തെരെഞ്ഞെടുത്ത വിദ്യർത്ഥികൾക്കു ആദ്യ ഒമ്പതുമാസം വീട്ടിലിരുന്ന് ജോലിചെയ്യാം. ഈ കാലയളവില്‍ അഞ്ചു ലക്ഷം രൂപയായിരിക്കും ഇവരുടെ വാര്‍ഷികവരുമാനം. ഒമ്പതുമാസം പൂര്‍ത്തിയാക്കിയ ശേഷം വിര്‍ച്യുസയുടെ അമേരിക്കന്‍ ഓഫീസിലേക്ക് 45,000 ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) വാര്‍ഷിക വരുമാനത്തോടെ ഇവര്‍ക്ക് നിയമനം ലഭിക്കും.

സീഡ്, യുസീഡ്: അപേക്ഷിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 24 വരെ നീട്ടി

ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), പി.ജി. ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (സീഡ്), യു.ജി. ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) എന്നിവയ്ക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 24 വരെ നീട്ടി.   പിഴയോടെയുള്ള രജിസ്‌ട്രേഷന്‍ 29 വരെ നടത്താം. വിവരങ്ങള്‍ക്ക്: www.ceed.iitb.ac.in,

സാധ്യകളേറെയുള്ള എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ

മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലെ എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഓര്‍ഗനൈസേഷന്‍ (ഇ.പി.സി.ഒ.) ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ ഇന്‍ എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗക്കാര്‍ക്ക് 45 ശതമാനം) ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.epco.mp.gov.in ലെ പ്രോഗ്രാം അഡ്മിഷന്‍ ലിങ്ക് വഴി ഒക്‌ടോബര്‍ 25 വരെ നല്‍കാം.

വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ 24 പ്രോഗ്രാമുകള്‍ക്ക് യു.ജി.സി. അംഗീകാരം ലഭിച്ചു. 14 ബിരുദ, 12 പി.ജി പ്രോഗ്രാമുകള്‍ ഇവയില്‍പ്പെടും. വൈകാതെ പ്രവേശന വിജ്ഞാപനം പുറത്തിറക്കും. സ്ഥിരം അദ്ധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം യു.ജി.സി അംഗീകാരം നല്‍കിയിരുന്നില്ല. പ്രൈവറ്റായാണ് വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയത്.

ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുളള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ ഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുളള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം അപേക്ഷകന്റെ ജോലി വിവരം സാക്ഷ്യപ്പെടുത്തിയത് വില്ലേജ് ഓഫീസറില്‍ നിന്നോ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുളള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സഹിതം സ്‌കൂള്‍ മേധാവികള്‍ വഴി അപേക്ഷ നവംബര്‍ 15 ന് മുന്‍പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം.

പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ഇളംദേശം ബ്‌ളോക്ക് പഞ്ചായത്തിലെ പ്രീമെക്രിക് ഹോസ്റ്റലിലേയ്ക്ക് പുതിയ അദ്ധ്യയനവര്‍ഷത്തെ പ്രവേെനത്തിന് അപേക്ഷ ക്ഷണിച്ചു. കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്കും,കൂവപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവുകളിലേയ്ക്കും പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ ഒന്നിന് വൈകിട്ട് 5 ന് മുന്‍പായി നേരിട്ടോ doelandesam2016@gmail.com എന്ന മെയില്‍ വഴിയോ സമര്‍പ്പിക്കേണ്ടതാണ്.

സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് കര്‍ശന വിലക്ക്. ട്യൂഷന്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി, 

സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് കര്‍ശന വിലക്ക്.ട്യൂഷന്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി, സര്‍ക്കുലര്‍ പുറപ്പെടുവിച്ച്‌ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്നതിനും ക്ലാസെടുക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ഗവ. കോളേജ് അദ്ധ്യാപകര്‍ ട്യൂഷനെടുക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാര്‍ പ്രതിമാസവും എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മൂന്നുമാസം കൂടുമ്ബോഴും റിപ്പോര്‍ട്ട് നല്‍കണം.

സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം; വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 

സൗജന്യ വാക്സിനേഷൻ

മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, മഹാത്മാഗാന്ധി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ, ജൂനിയർ ചേംബർ ഇന്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ സർവകലാശാല കാമ്പസിൽ ‘സൗജന്യ വാക്സിനേഷൻ യജ്ഞം നടത്തുന്നു. വിവിധ ഡിപ്പാർട്ട്മെന്റ്കളിൽ ഇനിയും വാക്സിൻ എടുക്കാത്തവർ ഈ അവസരം ഉപയോഗിക്കണം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 25ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി http://forms.gle/ywkBSPyeSX837Pqpq എന്ന ലിങ്കിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് നൽകണം. വാക്സിൻ ഏതെന്ന് അറിയിക്കുകയും വേണം. തത്മയ രജിസ്ട്രേഷനും ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 0481-2731580.

ഡിഗ്രി സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം.SC/ST/OEC വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത ഇളവുകളോടെ പഠിക്കാന്‍ അവസരം ലഭിക്കുന്നു.

കുസാറ്റില്‍ കുസാറ്റ്: വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷന്‍

  • കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പിൽ എംഎസ്‌സി മാത്തമാറ്റിക്‌സിൽ ഇടിബി. വിഭാഗത്തിൽ ഒരൊഴിവ്.  20-ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ. ഫോൺ: 0484-2862461.
  • അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പിൽ എംഎ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിൽ സീറ്റൊഴിവ്. 20-ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ. ഫോൺ: 0484-2576030.
  • ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ എംടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്. സ്‌പോട്ട് അഡ്മിഷൻ 20-ന് രാവിലെ 10ന്. ഫോൺ: 0484-2575008. പങ്കെടുക്കുന്നവർ 20-ന് രാവിലെ 10ന് മുമ്പ് instrumentation@cusat.ac.in ലേക്ക് രേഖകൾ അയക്കണം.
  • കംപ്യൂട്ടർ സയൻസ് വകുപ്പിൽ എംടെക് കംപ്യൂട്ടർ ആൻഡ‍് ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എൻജിനിയറിങ് കോഴ്‌സുകളിൽ സീറ്റൊഴിവ്. സ്‌പോട്ട് അഡ്മിഷന് 17-നകം https://admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യണം.
  • ബയോടെക്‌നോളജി വകുപ്പിൽ എംഎസ്‌സി ബയോടെക്‌നോളജി, എംഎസ്‌സി മൈക്രോബയോളജി കോഴ്‌സുകളിൽ  സീറ്റൊഴിവ്. 18-ന് ഉച്ചയ്‌ക്ക് 2.30 നകം https://admissions.cusat.ac.in ൽ രജിസ്റ്റർ ചെയ്യണം.
യൂണിവേഴ്സിറ്റി വാർത്തകൾ 

കേരള സര്‍വകലാശാല

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള (സ്‌പെഷ്യല്‍ സപ്ലിമെന്ററി)  ഒക്‌ടോബര്‍ 23 ന് അവസാനിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ പ്രായോഗിക പരീക്ഷ ഒക്‌ടോബര്‍ 28 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

എം.എഡ്. പ്രവേശനം

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2021 ബാച്ച് എം.എഡ് പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പ്രൊവിഷണൽ ലിസ്റ്റിന്റെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യത്തെ 13 പേർക്ക് പ്രവേശനത്തിന് അവസരമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് രാവിലെ 10.30ന് പഠനവകുപ്പിൽ നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കണം.  ഫോൺ: 0481-2731042

റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് വെബ് സൈറ്റിൽ പരിശോധിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2021-2023) എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിൽ രണ്ട് ഒഴിവുകളുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 25ന് രാവിലെ 11ന് നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9947745617.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. (2021-2023 ബാച്ച്) സി.എസ്.എസ്. പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആവശ്യമായ രേഖകൾ ഒരു പി.ഡി.എഫ്. ഫയലായി spsadmission2021@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയച്ച് അപേക്ഷിക്കണം. ഫയൽ നെയിമായി ഒഫീഷ്യൽ പേര് ചേർക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731042.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

വിവരങ്ങൾ സമർപ്പിക്കണം

ഫെബ്രുവരി/ മാർച്ച് മാസങ്ങളിൽ നടന്ന മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകളുടെ പ്രൊജക്ട്, വൈവാവോസി എന്നിവയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ സർവകലാശാല വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ ഒക്ടോബർ 28നകം വിവരങ്ങൾ സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല

കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. – അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സൗകര്യം പ്രവേശന വെബ്‌സൈറ്റില്‍ 25 വരെ ലഭ്യമാണ്. 

ബിരുദപ്രവേശനത്തിന് എസ്.സി., എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ അലോട്ട്മെന്റ് 23 വരെ

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തില്‍ എസ്.സി.-എസ്.ടി. സീറ്റൊഴിവുകള്‍ നികത്തുന്നതിനുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ് രജിസ്‌ട്രേഷന്‍ 23-ന് വൈകീട്ട് നാല് മണിക്ക് അവസാനിക്കും. 

എം.ബി.എ. സപ്ലിമെന്ററി റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠനവകുപ്പിലേയും അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയിലേയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. .

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം സി.സി.എസ്.എസ്.-യു.ജി. 2011 മുതല്‍ 2013 വരെ ബിരുദ പ്രവേശനം നേടിയവര്‍ക്ക് 1, 2, 4 സെമസ്റ്ററുകളിലേക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 

പരീക്ഷാ അപേക്ഷ

  • പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 6 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം.
  • മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 6 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

  • മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി, ഹോം സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്‌സ്, എം.എ. മലയാളം നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  • നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 3-ന് തുടങ്ങും.

കണ്ണൂർ സർവകലാശാല

എം.എസ്.സി അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി പഠന വകുപ്പിൽ 2021-22 അക്കാദമിക വർഷത്തെ എം.എസ്.സി അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എൻ.ആർ.ഐ. വിഭാഗത്തിൽ രണ്ടും എസ്.ടി വിഭാഗത്തിൽ മൂന്നും സീറ്റുകൾ ഒഴിവുണ്ട്. മൊബൈൽ നമ്പർ : 9847803136.

എം.എസ്.സി മോളിക്യൂലർ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യൂലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി(SC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു സീറ്റുകൾ ഒഴിവുണ്ട്. . ഫോൺ: 9663749475, 04672284256.

എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ എന്നീ കോഴ്സുകളിൽ പട്ടികജാതി (SC) പട്ടിക വർഗ്ഗ (ST) വിഭാഗങ്ങൾക്കായി സംവരണചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 25 തിങ്കളാഴ്ച രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ്.

പി ജി (കോളേജ്) – എസ് .സി /എസ്.ടി ഒഴിവ്

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിലെ ഒഴിവുള്ള SC/ST സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്ത SC/ST വിഭാഗക്കാർക്ക് ഓൺലൈനായി 2021 ഒക്ടോബർ 23 നു അപേക്ഷിക്കാം. 

പി ജി (കോളേജ്) – സ്പോട്ട് അഡ്മിഷൻ

ഗവണ്മെന്റ്/എയ്ഡഡ് കോളേജുകളിലെ PG കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും ഒക്ടോബർ 27,28 തിയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. 

സെൽഫ് ഫൈനാൻസിങ് കോളേജുകളിലെ SC/ST ഉൾപ്പെടെയുള്ള പി.ജി ഒഴിവുകളിലേക്ക് ഒക്ടോബർ 30, നവംബർ 1 തിയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. ഹെല്പ് ലൈൻ നമ്പർ :0497 2715261,7356948230,

ബി. എഡ്. പരീക്ഷാസമയം

25.10.2021 മുതൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (ഏപ്രിൽ 2021) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ടൈംടേബിൾ

02.11.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

02.11.2021, 03.11.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി– 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

05.11.2021 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. .

0 comments: