2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പ്ലസ്​ വണ്‍ പ്രവേശനം രണ്ടാം അലോട്ട്​മെന്‍റിന്​ ശേഷം​ 37,545 സീറ്റുകള്‍ ബാക്കി

 


പ്ലസ്​ വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ പ്രകാരമുള്ള വിദ്യാര്‍ഥികൾക്കുള്ള പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മെറിറ്റ്​/സ്​പോര്‍ട്​സ്​ ക്വോട്ടയില്‍ 37545 സീറ്റുകള്‍ ഒഴിവ്​. എയ്​ഡഡ്​ സ്​കൂളുകളില്‍ മാനേജ്​മെന്‍റ്​ ക്വോട്ടയില്‍ 9084 സീറ്റും കമ്യൂണിറ്റി ക്വോട്ടയില്‍ 6475 സീറ്റും ഒഴിവുണ്ട്​. അണ്‍ എയ്​ഡഡ്​ സ്​കൂളുകളില്‍ 34423 സീറ്റുകളാണ്​ ഒഴിവുള്ളത്​. അണ്‍ എയ്​ഡഡ്​ ഉള്‍പ്പെടെ 87527 സീറ്റുകളാണ്​ ആകെ ബാക്കിയുള്ളത്​. ഒഴിവുള്ള മെറിറ്റ്​/ സ്​പോര്‍ട്​സ്​ ക്വോട്ട സീറ്റുകള്‍ സപ്ലിമെന്‍ററി അ​ലോട്ട്​മെന്‍റില്‍ നികത്തും.

മെറിറ്റ്/ സ്​പോര്‍ട്​സ്​ ക്വോട്ടയില്‍ ആകെയുണ്ടായിരുന്നത്​ 276125 സീറ്റുകളാണ്​​. ഇതില്‍ 238580 സീറ്റുകളിലേക്കാണ്​ വിദ്യാര്‍ഥിപ്രവേശനം നടന്നത്​. 35214 മാനേജ്​മെന്‍റ്​ ക്വോട്ട സീറ്റുകളില്‍ 26130 എണ്ണത്തിലേക്കും കമ്യൂണിറ്റി ക്വോട്ടയിലെ 27961 സീറ്റില്‍ 21486 സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായി. ഏകജാലക പ്രവേശനത്തില്‍ ഉള്‍പ്പെടാത്ത 55157 അണ്‍ എയ്​ഡഡ് സീറ്റുകളില്‍ 20734 സീറ്റുകളിലേക്കാണ്​ പ്രവേശനം നടന്നത്​. കമ്യൂണിറ്റി ക്വോട്ടയില്‍ ബാക്കിയുള്ള സീറ്റുകള്‍ സപ്ലിമെന്‍ററി ഘട്ടമായി ഒക്​ടോബര്‍ 23 മുതല്‍ 25 വരെയാണ്​ നികത്തേണ്ടത്​. അതേസമയം, കൂടുതല്‍ സീറ്റ്​ ക്ഷാമമുള്ള മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍ സെക്കന്‍ഡറികളിലായി ഇനി ബാക്കിയുള്ളത്​ 7563 സീറ്റുകളാണ്​. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശേഖരിച്ച കണക്ക്​ പ്രകാരം മലപ്പുറം ജില്ലയില്‍ 27000 അപേക്ഷകര്‍ക്ക്​ സീറ്റ്​ ലഭിച്ചിട്ടില്ലെന്നാണ്​. 7563 സീറ്റുകള്‍ പരിഗണിച്ചാല്‍ പോലും 20000ത്തോളം പേര്‍ക്ക്​ ജില്ലയില്‍ സീറ്റുണ്ടാകില്ല.

ജില്ലകളില്‍ ഒഴിവുള്ള മെറിറ്റ്​, മാനേജ്​മെന്‍റ്​, കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ ക്രമത്തില്‍

തിരുവനന്തപുരം- 2879- 887- 586

കൊല്ലം-2207-840- 450

പത്തനംതിട്ട -2112- 574- 469

ആലപ്പുഴ -2283- 898- 515

കോട്ടയം -2510- 724- 387

ഇടുക്കി -1739- 280- 136

എറണാകുളം-3118- 525- 458

തൃശൂര്‍-3017-402-462

പാലക്കാട് -​ 2979- 633- 707

കോഴിക്കോട് ​- 3862-902- 589

മലപ്പുറം-5502-1487- 574

വയനാട്-​991- 253- 169

കണ്ണൂര്‍ -290-, 606- 701

കാസര്‍കോട് -1438- 73- 272​

0 comments: