ആമുഖം
കേരള സംസ്ഥാനത്തിലെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന സ്കോളർഷിപ്പ് ആണ് സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്റ് റി(ന്യൂവൽ) . 2021 22 അധ്യയനവർഷത്തെ സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്റ് റി(ന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ സ്വീകരിക്കുന്നു . എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്തൊക്കെ രേഖകളാണ് ആവശ്യം ഉള്ളത് പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.
പുതിയ അപേക്ഷ യോഗ്യതകൾ
- അപേക്ഷ നൽകുന്ന വിദ്യാർത്ഥി ന്യൂന പക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥി ആയിരിക്കണം
- കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
- പെൺകുട്ടികൾക്കു മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളു
- ഗവണ്മെന്റ്/ ഗവണ്മെന്റ് എയ്ഡഡ് /സെല്ഫ് ഫിനാസിങ് കോളേജിൽ അഡ്മിഷൻ ലഭിച്ചവർക്ക് അപേക്ഷിക്കാം
- അവസാന വർഷ പരീക്ഷക്ക് 50% മുകളിൽ ഗ്രേഡ് ഉണ്ടാവണം
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
പുതുക്കൽ യോഗ്യതകൾ
- കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ച് സ്കോളർഷിപ് ലഭിച്ചവർ ആയിരിക്കണം
- കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം
- സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം,ബിരുദാനന്തര ബിരുദം,പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മറ്റു വിവരങ്ങൾ
- ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ എതെങ്കിലുമൊന്ന് അപേക്ഷിക്കാവുന്നതാണ്.
- കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപന്റിനായി അപേക്ഷിക്കാവുന്നതാണ്.
- കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
- വിദ്യാർഥികൾ ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി 11/11/2021
- ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റ് ഔട്ട് മറ്റ് അനുബന്ധ രേഖകളും സ്ഥാപനമേധാവി സമർപ്പിക്കേണ്ട അവസാന തീയതി 16/11/2021
- സ്ഥാപനമേധാവികൾ അപേക്ഷ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈൻ അപ്രൂവൽ നൽകേണ്ട അവസാന തീയതി 19/11/2021
- സ്ഥാപനമേധാവികൾ നൽകിയ അപേക്ഷകൾ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറിലേക്ക് എത്തിക്കേണ്ട അവസാന തീയതി :22/11/2021
- കൂടുതൽ വിവരങ്ങൾക്ക് 0471-2302090,2300524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സ്കോളർഷിപ്പ് തുക
- ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 5000/- രൂപയാണ് ലഭിക്കുന്നത്.
- ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 6000/- രൂപയാണ് ലഭിക്കുന്നത്.
- പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 7000/- രൂപയാണ് ലഭിക്കുന്നത്.
- ഹോസ്റ്റൽ സ്റ്റൈപ്പന്റ് ഇനത്തിൽ 13000/- രൂപ വീതമാണ് പ്രതിവർഷം ലഭിക്കുന്നത്.
സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
- അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിൻറൗട്ട്
- മാർക്ക് ലിസ്റ്റിന്റെ പകർപ്പ്/ മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേജ്, അക്കൗണ്ട് നമ്പർ,ബ്രാഞ്ച് കോഡ്,ബ്രാഞ്ച് അഡ്രസ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം)
- ആധാർ കാർഡിന് പകർപ്പ്വ
- രുമാന സർട്ടിഫിക്കറ്റ്
- അധ്യയന വർഷത്തെ ഹോസ്റ്റൽ ഫീ രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
സ്ഥാപന മേധാവിയുടെ ശ്രദ്ധയ്ക്ക്
- അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം (Verification).
- സൂക്ഷ്മപരിശോധന പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻവഴി അംഗീകരിക്കണം (Approval).
- ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ ഹോസ്റ്റൽ ഫീ രസീത് തന്നെയാണ് സമർപ്പിച്ചിരിക്കുന്നതെന്ന് സ്ഥാപന മേധാവി പരിശോധിച്ചു ഉറപ്പ് വരുത്തുക.
- എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പുവരുത്തണം. മുൻ വർഷത്തെ പരീക്ഷഫലം വന്നിട്ടില്ലെങ്കിൽ സാക്ഷ്യപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ് (സാക്ഷ്യപത്രം അനുബന്ധമായി ചേർത്തിരിക്കുന്നു.
- ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ ശരിയാണോ എന്ന് പ്രത്യേകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പു വരുത്തണം.
- വിജ്ഞാപനത്തിലെ നിശ്ചിത തീയതിക്കകം സ്ഥാപനമേധാവി അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി ഉത്തരവാദി ആയിരിക്കും.
- ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനങ്ങൾ, അതതു സ്ഥാപനങ്ങൾ തന്നെ സൂക്ഷിക്കേണ്ടതാണ്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പരിശോധനയ്ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാക്കേണ്ടതാണ്.
- സ്വാശ്രയ സ്ഥാപനങ്ങൾ പഠിക്കുന്നവരുടെ അപേക്ഷകൾ സ്ഥാപന മേധാവി നേരിട്ട് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ലേക്ക് എത്തിക്കേണ്ടതാണ്. വിലാസം :ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ് നാലാംനില,വികാസ് ഭവൻ, തിരുവനന്തപുരം-33.
അപേക്ഷിക്കേണ്ട രീതി
ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക , ശേഷം സ്കോളർഷിപ് സെലക്ട് ചെയ്യുക ശേഷം Renewal എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php എന്ന വെബ്സൈറ്റിൽ സ്കോളർഷിപ്പ്- C H Mohammed Koya scholarship (CHMS ) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- Renewal button -ൽ ക്ലിക്ക് ചെയ്യുക.
- Appication fill ചെയ്യുക.
- ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷത്തെ ഹോസ്റ്റൽ ഫീ രസീത് Upload ചെയ്യേണ്ടതാണ്.
- സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം View/Print application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
- രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെപ്പറയുന്ന രേഖകൾ സഹിതം വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
Download Affidavit
Government Official Notification Download Now
0 comments: