2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

( October-30) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

  


പ്ലസ്​ വൺ 10-20 ശതമാനം സീറ്റ്​ വർധന: ഉത്തരവിറങ്ങി

പ്ല​​സ് ​വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ സീ​​റ്റ്​ വ​​ർ​​ധ​​ന​​ക്ക്​ അ​​നു​​മ​​തി ന​​ൽ​​കി ഉ​​ത്ത​​ര​​വി​​റ​​ങ്ങി. നി​​ല​​വിലു​​ള്ള ബാ​​ച്ചു​​ക​​ളി​​ൽ പ​​ത്ത്​ മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ സീ​​റ്റ്​ വ​​ർ​​ധ​​ന​​ക്കാ​​ണ്​ അ​​നു​​മ​​തി. സീ​​റ്റ്​ വ​​ർ​​ധ​​ന​​യി​​ലൂ​​ടെ​​യും പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ച്ചില്ലെ​​ങ്കി​​ൽ മാ​​ത്രം ആ​​വ​​ശ്യ​​മു​​ള്ള ജി​​ല്ല​​ക​​ളി​​ലെ സ​​ർ​​ക്കാ​​ർ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ൽ  താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​നും ഉ​​ത്ത​​ര​​വിൽ പറയുന്നു .

സ്കൂള്‍ തുറക്കല്‍; തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല- വിദ്യാഭ്യാസ മന്ത്രി

 നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ചില അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബര്‍ 13ന്

കേരള നിയമസഭയുടെ കെ-ലാംപ്‌സ് (പാര്‍ലമെന്ററി സ്റ്റഡീസ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ ഏഴാമത് ബാച്ചിന്റെ പരീക്ഷ നവംബര്‍ 13, 14 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ www.niyamasabha.org ല്‍ ലഭ്യമാണ്.

പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എസ്.ആര്‍.എം. റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേയ്ക്ക് പ്രവേശനം നേടുന്നതിന് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഓഫീസില്‍ നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു 

തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടല്‍ സ്റ്റേഷന്‍, ഓട്ടോകാഡ് എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ 04712360611, 8075289889, 9495830907 എന്നീ നമ്പറുകളില്‍ ലഭിക്കും.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി 'എ.പി.ജെ.അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്' (APJ Abdul Kalam Scholarship) നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.www.minortiywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സെറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712300524 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഫസ്റ്റ്‌ബെല്‍2.0' സമയക്രമം കൈറ്റ് ക്രമീകരിച്ചു; ക്ലാസുകള്‍ നവംബര്‍1മുതല്‍

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ ആദ്യ രണ്ടാഴ്ചയ്ക്കുള്ള (നവംബര്‍12വരെ) സമയക്രമം കൈറ്റ് ക്രമീകരിച്ചു.ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍1-ന് സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളുംകൂടെ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചിരുന്നു.

സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്‌പെഷ്യല്‍, റഗുലര്‍ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം.റീഹാബിലിറ്റേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റായ www.rehabcouncil.nic.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 11. വിശദവിവരങ്ങള്‍ക്ക് 9498306022.

ബയോളജി, ലൈഫ് സയൻസ് ഉപരിപഠനം: അപേക്ഷ 7 വരെ

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ (TIFR) ഭാഗമായ ബെംഗളൂരു എൻസിബിഎസ് ഏർപ്പെടുത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി & ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ് (JGEEBILS) പൊതു എൻട്രൻസ് പരീക്ഷയ്ക്ക് നവംബർ7 വരെ http://univ.tifr.res.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  

പഞ്ചവത്സര എൽഎൽബി: രണ്ടാം അലോട്ട്‌മെന്റ്‌ ഇന്നുമുതൽ

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രക്രിയ ശനിയാഴ്‌ച ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരും  അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക്‌ പരിഗണിക്കപ്പെടാൻ  cee.kerala.gov.in  വെബ്സൈറ്റിൽ  ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനും നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും  നവംബർ നാലിന്‌  വൈകിട്ട് അഞ്ചുവരെ  സൗകര്യം ഉണ്ട്‌. . ഹെൽപ്‌ലൈൻ:   0471 2525300.

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സ് 

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൽ, കോഴിക്കോട് സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം.പഠനസമയത്ത് വാർത്ത ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ് , പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബർ ആറ്.വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, അംബേദ്കർ ബിൽഡിംഗ് , റെയിൽവേ സ്‌റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002.

നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ചു

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂൾ നവംബർ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് സൗജന്യ കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.താത്പര്യമുള്ള അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക.

മെഷിന്‍ ഇന്റലിജന്‍സ് & ഡേറ്റ സയന്‍സില്‍ എം.ടെക്കുമായി ഡല്‍ഹി ഐ.ഐ.ടി.

ഗവേഷണ അധിഷ്ഠിത നൂതന കോഴ്സുമായി ഡല്‍ഹി ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). എം.ടെക്. ഇന്‍ മെഷീന്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് (എം.ഐ.എന്‍.ഡി.എസ്.) ആണ് സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തുടങ്ങിയ പുതിയ പി.ജി. പ്രോഗ്രാം. 2022 ജൂലായില്‍ കോഴ്സ് ആരംഭിക്കും. 

നാല് വര്‍ഷത്തെ ബി.എഡ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ടു 

ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വര്‍ഷത്തെ ബി.എഡ് കോഴ്‌സിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷനാണ് വിവരം പുറത്ത് വിട്ടത്. ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം എന്നായിരിക്കും കോഴ്‌സിന്റെ പുതിയ പേര്. 2030 മുതല്‍ ഹൈസ്‌ക്കൂള്‍ തലം വരെ  അധ്യാപകരാവാനുള്ള മിനിമം യോഗ്യത ഈ കോഴ്‌സായിരിക്കും.ഫോൺ: 080236 66021

പാഠപുസ്തകങ്ങൾ ഓൺലൈനായി ഇൻഡന്റ് ചെയ്യാം

2022-23 അദ്ധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുള്ള സൗകര്യം KITE വെബ്‌സൈറ്റിൽ  (www.kite.kerala.gov.in) നവംബർ ഒന്ന് മുതൽ 15 വരെ ലഭ്യമാണ്. സർക്കാർ/ എയ്ഡഡ്/ ടെക്‌നിക്കൽ സ്‌കൂളുകളും, അംഗീകാരമുള്ള അൺഎയ്ഡഡ്/ സി.ബി.എസ്.സി/ നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാനാവും.

അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിറ്റിപി, ടാലി, ഓട്ടോകാഡ്ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ എന്നീകോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9961982403. നവംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

കിലെ സിവിൽ സർവീസ് അക്കാഡമിയിൽ സീറ്റ് ഒഴിവ്

തൊഴിലാളികളുടെ ആശ്രിതർക്കു വേണ്ടി കിലെയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയിൽ സിവിൽ സർവീസ് പ്രിലിംസ് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 
 കൂടുതൽ വിവരങ്ങൾക്ക് www.kile.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ:  0471-2479966.

സോഷ്യല്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റേണ്‍ഷിപ്പ്
കേന്ദ്രസാമൂഹികനീതിശാക്തീകരണമന്ത്രാലയത്തിനു
കീഴില്‍പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സി(എന്‍.ഐ.എസ്.ഡി.)ല്‍ ഇന്റേണ്‍ഷിപ്പിന് അവസരം.
അപേക്ഷ nisd.gov.in/internship.html വഴി നല്‍കാം.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കേരള സര്‍വകലാശാല

ബിരുദ പ്രവേശനം 2021 രണ്ടാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 2ിറ സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്.
 
യു.ജി പ്രവേശനം 2021സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം – സപ്ലിമെന്ററി ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. 

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. ആന്വല്‍ സ്‌കീം സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍ വരെ & 2013 അഡ്മിഷന്‍ (വിദൂരവിദ്യാഭ്യാസവിഭാഗം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

പ്രാക്ടിക്കല്‍, വൈവവോസി

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാല്, മൂന്ന്, രണ്ടാം വര്‍ഷ ബി.എസ്‌സി. നഴ്‌സിംഗ് (മേഴ്‌സിചാന്‍സ് – 2006 മുതല്‍ 2009 വരെയുളള അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവാവോസി പരീക്ഷകള്‍ യഥാക്രമം നവംബര്‍ 8, 24, ഡിസംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗവ.നഴ്‌സിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. 

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ ബി.എ. ആന്വല്‍ സ്‌കീം പരീക്ഷകള്‍ നവംബര്‍ 15 – ാം തീയതിയും, ബി.എ. ആന്വല്‍ സ്‌കീം അഫ്‌സല്‍ ഉല്‍-ഉലാമ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ പരീക്ഷകള്‍ നവംബര്‍ 16 – ാം തീയതി ആരംഭിക്കുന്നതാണ്. 

കേരളസര്‍വകലാശാല 2021 നവംബര്‍ 9 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2021 നവംബര്‍ 8 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ അഞ്ച് വര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം. – എം.എ.എം. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 

രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020 – 2021 അദ്ധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. 

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്.  വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം., എം.എ.ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. 

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, ഫിലോസഫി, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. 

കണ്ണൂർ സർവകലാശാല

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട് . 

ഒന്നാം സെമസ്റ്റർ ബി എഡ് ക്ലാസുകൾ

സർവകലാശാല സെന്ററുകൾ/ അഫിലിയേറ്റ് ചെയ്ത ബി എഡ് കോളേജുകൾ എന്നിവിടങ്ങളീലെ 2021 വർഷം പ്രവേശനം നേടിയവിദ്യാർത്ഥികൾക്കുള്ള ഒന്നാം സെമസ്റ്റർ ബി എഡ് ക്ലാസുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 03.11.2021 തീയതി ആരംഭിക്കുന്നതായിരിക്കും

0 comments: